ഫഹദ് ഫാസില്‍ കോഴിക്കോട് അബ്ദുല്‍ ഖാദറാകുന്നു

പ്രശസ്ത ഗായകനായ കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്നു. നവാഗത സംവിധായകനായ എം ജി രഞ്ജിത്തിന്റെ ‘പാട്ടുകാരന്‍’ എന്ന ചിത്രത്തിലാണ്് ‘കേരള സൈഗാള്‍’ ആകുന്നത്.

തിരക്കഥ കേട്ട് ഫഹദ് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും വിവാഹത്തിനെറയും ഷൂട്ടിംഗിന്റെയും തിരക്കുകള്‍ മൂലം പ്രൊജക്ട് സൈന്‍ ചെയ്തിട്ടില്ലെന്നും സംവിധായകന്‍ എം ജി രഞ്ജിത് വെളിപ്പെടുത്തി. 2015 ആദ്യത്തില്‍ ചിത്രം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും രഞ്ജിത് പറഞ്ഞു.

നജിം നൗഷാദാണ് പാട്ടുകാരന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ മറ്റു താരങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. പ്രിയനന്ദനന്റെ ചിത്രത്തില്‍ ചങ്ങമ്പുഴയുടെ കഥാപാത്രത്തെ ഫഹദ് അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close