നസ്‌റിയ ഇനി ഫഹദിന് സ്വന്തം

നസ്‌റിയ ഇനി ഫഹദിന് സ്വന്തം. കഴക്കൂട്ടം അല്‍സാജ് ഹോട്ടലില്‍ രാവിലെ 11.30യ്ക്കായിരുന്നു നിക്കാഹ്. വിവിഐപികളും വന്‍ താരനിരയും വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. കര്‍ശന സുരക്ഷയിലാണ് വിവാഹച്ചടങ്ങുകള്‍ നടക്കുന്നത്.

ഇന്നലെ കോവളത്ത് വച്ചായിരുന്നു മൈലാഞ്ചി കല്യാണം. വധുവിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് മൈലാഞ്ചി കല്യാണത്തില്‍ പങ്കെടുത്തത്. മണിരത്‌നത്തിന്റെ ഷൂട്ടിങ് സൈറ്റില്‍ നിന്ന് മൂന്ന് ദിവസം മുന്‍പാണ് ഫഹദ് വിവാഹത്തിനുള്ള തയാറെടുപ്പുകള്‍ക്കായി ആലപ്പുഴയിലെ വീട്ടിലെത്തിയത്. എറണാകുളം ആസ്ഥാനമായ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് വിവാഹച്ചടങ്ങ് ഒരുക്കുന്നത്.

മലയാളത്തിലും തമിഴിലും തിളങ്ങി നില്‍ക്കുമ്പോഴാണ് നസ്രിയ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. വിവാഹശേഷം സിനിമയില്‍നിന്ന് തല്‍ക്കാലത്തേക്ക് വിട്ടുനില്‍ക്കാനാണ് തീരുമാനം. ഇരുവരും ദമ്പതികളായെത്തിയ അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡേയ്‌സാണ് നസ്രിയ അഭിനയിച്ച അവസാനചിത്രം.

ആരാധകര്‍ക്ക് അത്ഭുതം സമ്മാനിച്ചാണ് ഫഹദ് നസ്രിയ വിവാഹവാര്‍ത്ത പോയവര്‍ഷം പുറത്തുവന്നത്. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച കല്യാണം ഫഹദിന്റെ അച്ഛനും സംവിധായകനുമായ ഫാസില്‍ തന്നെയാണ് വെളിപ്പെടുത്തിയത്. പിന്നീട് താരജോടി സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിവാഹനിശ്ചയം.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close