ഫിഫ ബ്രസീലിന് വേണ്ടി കളിയ്ക്കുന്നു

vaan gaal

ഫിഫയ്ക്കെതിരെ ഹോളണ്ട് കോച്ച് ലൂയി വാന്‍ഗാലിന്റെ രൂക്ഷ വിമര്‍ശനം. ഫിഫ ബ്രസീലിനു വേണ്ടി കളിയ്ക്കുകയാണെന്ന് വാന്‍ഗാന്‍ കുറ്റപ്പെടുത്തി. ബ്രസീലിനെ സഹായിക്കാന്‍ വേണ്ടിയാണ് എ ഗ്രൂപ്പിലെ അവസാന മത്സരങ്ങള്‍ ബി ഗ്രൂപ്പിലെ മത്സരങ്ങള്‍ക്ക് ശേഷം നടത്തുന്നത്. ബി ഗ്രൂപ്പിലെ മത്സരങ്ങള്‍ പൂര്‍ത്തിയാകുന്നതിനാല്‍ പ്രീ ക്വാര്‍ട്ടറില്‍ ആര് എതിരാളികളാവണമെന്ന് ബ്രസീലിന് തീരുമാനിക്കാനാകുമെന്നാണ് വാന്‍ഗാലിന്റെ വിമര്‍ശനം. ഫെയര്‍ പ്ലേയെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന ഫിഫ ഇത്തരം ഫൗള്‍ കളികള്‍ അവസാനിപ്പിക്കണെന്നും വാന്‍ഗാന്‍ ആവശ്യപ്പെട്ടു.

Show More
Close
Close