ഫിലിപ്പീന്‍സില്‍ ഏറ്റുമുട്ടല്‍: 18 മരണം

ഫിലിപ്പീന്‍സില്‍ സൈന്യവും വിമതരും തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലില്‍ 18 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 17 പേര്‍ വിമത പോരാളികളും ഒരാള്‍ സൈനികനുമാണ്. സര്‍ക്കാരും വിമതരും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ടശേഷമായിരുന്നു പുതിയ ഏറ്റുമുട്ടല്‍.

മഗ്യുന്‍ദനാവോ പ്രവിശ്യയിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ബംഗ്‌സമൊരൊ ഇസ്ലാമിക് ഫ്രീഡം എന്ന സംഘടനയില്‍ അംഗങ്ങളായ തീവ്രവാദികള്‍ നടത്തിയ ആക്രമണമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. മൊരൊ ഇസ്ലാമിക് ലിബറേഷന്‍ ഫ്രണ്ട് എന്ന തീവ്രവാദ സംഘടനയുടെ വിഘടിത വിഭാഗമാണ് ഇത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close