ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍

taigun

ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ രാജ്യത്തെ വിപണിയിലേക്ക് 2014 ഒടുവില്‍ പ്രവേശിക്കും. അതിവേഗം വളരുന്ന ചെറു യൂട്ടിലിറ്റികളുടെ കൂട്ടത്തിലേക്ക് കയറിയിരിക്കേണ്ട വാഹനമാകുന്നു ഇത്. ചെറു യൂട്ടിലിറ്റി വിഭാഗത്തിന് ലഭിക്കുന്ന പ്രാധാന്യം കാരണം ടൈഗൂണിന്റെ വിപണിപ്രവേശം അതീവശ്രദ്ധയോടെ നീരീക്ഷിക്കപ്പെടുന്നുണ്ട്. കടുത്ത മത്സരം നിലനില്‍ക്കുന്നുണ്ടെങ്കിലും തങ്ങളുടെ വാഹനത്തിന് മികച്ച സ്ഥാനം ലഭിക്കുമെന്നു തന്നെയാണ് ഫോക്‌സ്‌വാഗണ്‍ വിശ്വസിക്കുന്നത്. ചെറു യൂട്ടിലിറ്റി സെഗ്മെന്റിന്റെ ഒരു പൊതുസ്വഭാവം വാഹനങ്ങളുടെ ഉയര്‍ന്ന ഗുണനിലവാരം തന്നെയാണ്. ഫോഡിന്റെയും റിനോയുടെയുമെല്ലാം എസ്‌യുവികള്‍ മികച്ച ബില്‍ഡ് ക്വാളിറ്റിയോടെ നിലവില്‍ക്കുന്നവയാണ്. ഉപയോഗിച്ചിട്ടുള്ള ഘടകഭാഗങ്ങളുടെയെല്ലാം കാര്യത്തില്‍ ഇതേ മികവു പുലരുന്നു. ഇക്കാര്യങ്ങളില്‍ ഏതൊരു ഇന്ത്യന്‍ കമ്പനിയെക്കാളും മത്സരക്ഷമത ഉറപ്പാക്കാന്‍ ഫോക്‌സ്‌വാഗന് സാധിക്കും.

2012ല്‍ ബ്രസീലിലെ സാവോ പോളോയില്‍ വെച്ചുനടന്ന ഒരു ഓട്ടോ എക്‌സ്‌പോയിലാണ് ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ബ്രസീല്‍, ഇന്ത്യ, റഷ്യ, ചൈന തുടങ്ങിയ പുതിയ സാമ്പത്തികശക്തികളെ ഉദ്ദേശിച്ചു നിര്‍മിച്ച ടൈഗൂണ്‍ 2014 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ടു. ഇന്ത്യയിലവതരിപ്പിച്ച മോഡല്‍ ഉല്‍പാദനപ്പതിപ്പിനോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ഒന്നായിരുന്നു.

1 ലിറ്റര്‍ ശേഷിയുള്ള ഒരു 3 സിലിണ്ടര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിനാണ് ഫോക്‌സ്‌വാഗണ്‍ ടൈഗൂണില്‍ ചേര്‍ത്തിരിക്കുന്നത്. പരമാവധി 175 എന്‍എം ചക്രവീര്യം പകരാന്‍ ഈ എന്‍ജിന് ശേഷിയുണ്ട്. 110 പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കും ഈ എന്‍ജിന്‍.

ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന്റെ മൊത്തം ഭാരം 985 കിലോഗ്രാം ആകുന്നു. നാലു മീറ്ററില്‍ താഴെയുള്ള വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ ലഭിക്കുന്ന നികുതിയിളവ് ടൈഗൂണിനും ലഭിക്കും. 3.86 മീറ്ററാണ് വാഹനത്തിന്റെ നീളം. ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച മോഡലിന്റെ അളവുതൂക്കങ്ങളാണിവ. ഉല്‍പാദനമോഡലില്‍ ചെറിയ ചില മാറ്റങ്ങളുണ്ടാകാനിടയുണ്ട്.

Show More

Related Articles

Close
Close