ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി തുടരുന്നു

french open

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസിന്റെ തുടക്കം വന്‍വീഴ്ചയോടെ. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ സ്റ്റാന്‍സ്ലാസ് വാവറിങ്കയാണ് ഒന്നാം റൗണ്ടില്‍ തന്നെ അടിതെറ്റിയ വമ്പന്‍. ഇതുവരെ ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടിനപ്പുറം കളിക്കാത്ത സ്‌പെയിനിന്റെ ഗ്യുലെര്‍മൊ ഗാര്‍ഷ്യാ-ലോപ്പസാണ് മൂന്നാം സീഡായ സ്വിസ് താരത്തെ അട്ടിമറിച്ചത്. സ്‌കോര്‍: 6-4, 5-7, 6-2, 6-0. ഒന്നാം സെറ്റില്‍ 3-1 എന്ന സ്‌കോറിന്റെ ലീഡ് കരസ്ഥമാക്കിയശേഷമാണ് വാവറിങ്ക മത്സരം കളഞ്ഞുകുളിച്ചത്.

അതേസമയം മുന്‍നിര താരങ്ങളായ റാഫേല്‍ നഡാല്‍, റോജര്‍ ഫെഡറര്‍, നൊവാക് ദ്യോകോവിച്ച്, തോമസ് ബെര്‍ഡിച്ച്, ടോമി റോബ്രെഡൊ, പത്താം സീഡ് ജോണ്‍ ഐസ്‌നര്‍, റഡെക് സ്‌റ്റെപ്പാനെക്, ജോ ഫില്‍ഫ്രഡ് സോംഗ എന്നിവര്‍ വിജയിച്ചു. ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന സോംദേവ് ദേവ്‌വര്‍മന്‍ ഒന്നാം റൗണ്ടില്‍ തോറ്റ് പുറത്തായി.

രണ്ടാം സീഡായ നൊവാക് ദ്യോകോവിച്ച് പോര്‍ച്ചുഗലിന്റെ യാവൊ സോസയെയും (6-1, 6-2, 6-4) റാഫേല്‍ നഡാല്‍ റോബി ഗിനെപ്രിയെയും (6-0, 6-3, 6-0) റോജര്‍ ഫെഡറര്‍ ലൂക്കാസ് ലാക്കോയെയും (6-2, 6-4, 6-2) ആറാം സീഡായ ചെക് താരം തോമസ് ബെര്‍ഡിച്ച് കാനഡയുടെ പീറ്റര്‍ പൊളാന്‍സ്‌കിയെയും (6-3, 6-4, 6-4) പതിനാഴാം സീഡായ സ്പാനിഷ് താരം ടോമി റോബ്രെഡൊ ബ്രിട്ടന്റെ ജെയിംസ് വാര്‍ഡിനെയും (4-6, 6-4, 6-2, 6-4) ഐസ്‌നര്‍ ഫ്രാന്‍സിന്റെ പിയറി ഹ്യുസ് ഹെര്‍ബര്‍ട്ടിനെയും (7-6, 7-6, 7-5) റഡെക് സ്‌റ്റെപ്പാനക് (6-7, 3-6, 6-4, 6-3, 6-2) ജോ വില്‍ഫ്രഡ് സോംഗ ഫ്രാന്‍സിന്റെ എഡ്വോഡ് റോജര്‍ വാസ്സെലിനെയും (7-6, 7-5, 6-2) ആണ് ഒന്നാം റൗണ്ടില്‍ തോല്‍പിച്ചത്.

സോംദേവ് ദേവ്‌വര്‍മന്‍ കസാക്കിസ്ഥാന്റെ അലക്‌സാണ്ടര്‍ നെദോവ്യസോവിനോടാണ് പൊരുതിത്തോറ്റത്. സ്‌കോര്‍: 705, 6-3, 7-6, 6-3

വനിതാ വിഭാഗത്തില്‍ സെറീന വില്ല്യംസ്, വീനസ് വില്ല്യംസ്, മരിയ ഷറപ്പോവ, റഡ്വാന്‍സ്‌ക, ഡാനിയേല ഹാന്റുചോവ, പെട്ര ക്വിറ്റോവ ആന്ദ്രെ പെറ്റ്‌കോവിച്ച് എന്നിവരും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.

സെറീന അലിസെ ലിമ്മിനെയും (6-2, 6-1) വീനസ് വില്ല്യംസ് ബെലിന്‍ഡ ബെസിച്ചിനെയും (6-4, 6-1) സാമന്ത സ്‌റ്റോസര്‍ മോണിക്ക പ്യുക്കിനെയും (6-1, 6-1) ഏഴാം സീഡ് മരിയ ഷറപ്പോവ നാട്ടുകാരിയായ സെനീന പെര്‍വക്കിനെയും (6-1, 6-2) ഡാനിയേല ഹാന്റുചോവ യൊവാന യാക്‌സിക്കിനെയും (2-6, 6-2, 6-4) തോല്‍പിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close