ഫ്രഞ്ച് കോട്ടയില്‍ ജര്‍മന്‍ അധിനിവേശം

germany sp8

യൂറോപ്പിലെ രണ്ട് പവര്‍ഹൗസുകള്‍ ഏറ്റമുട്ടിയപ്പോള്‍ ജയം ജര്‍മനിക്ക്. ഫ്രാന്‍സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ജര്‍മനി ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് മുന്നേറി. 12 ാം മിനുട്ടില്‍ പ്രതിരോധ നിരക്കാരര്‍ മാറ്റ് ഹമ്മന്‍സാണ് ജര്‍മനിയുടെ വിജയ ഗോള്‍ നേടിയത്. 1982 ല്‍ സെമി ഫൈനലിലേറ്റ തോല്‍വിക്ക് പകരം ചോദിക്കാനിറങ്ങിയ ഫ്രഞ്ച് പടയ്ക്ക് ഫിനിഷിംഗിലെ പോരായ്മകളാണ് കണ്ണീരുസമ്മാനിച്ചത്. തുടക്കം മുതല്‍ ഒടുക്കം വരെ അവസരം തുലയ്ക്കുന്നതില്‍ മത്സരിക്കുകയായിരുന്നു ഫ്രാന്‍സുകാര്‍. 8ാം മിനുട്ടില്‍ ഫ്രാന്‍സ് ഗോളിനടുത്തെത്തിയെങ്കിലും വാല്‍ബ്വെന നല്‍കിയ ക്രോസ് കരിംബെന്‍സേമ പുറത്തേക്കടിച്ചു കളഞ്ഞു. എന്നാല്‍ നാലു മിനുട്ടിനകം ഈ തെറ്റിനുള്ള ശിക്ഷയും ഫ്രാന്‍സിന് കിട്ടി. ടോണി ക്രൂസ് എടുത്ത ഫ്രീ കിക്ക് ഹെഡറിലൂടെ മാറ്റ് ഹമ്മന്‍സ് വലയിലാക്കി. തുടര്‍ന്നും ഇരു ടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മയും ഗോളിമാരുടെ മിന്നുന്ന സേവുകളും ഗോള്‍വല കാത്തു. ആക്രമണത്തിന് മൂര്‍ച്ച കൂട്ടാന്‍ ക്ലോസെ ആദ്യ ഇലവനില്‍ ഇറക്കിയായിരുന്നു ജര്‍മനിയുടെ പരീക്ഷണം. രണ്ടാം പകുതിയില്‍ ബെന്‍സിമയുെ മറ്റ്യൂഡിയും എവ്റയും ജര്‍മന്‍ ഗോള്‍മുഖത്ത് നിരന്തരം ഭീതിവിതച്ചു. എന്നാല്‍ ജര്‍മന്‍ ഗോളി മാനുവല്‍ ന്യൂയറുടെ ഒറ്റയാള്‍പോരാട്ടം ഫ്രാന്‍സിനെ തടഞ്ഞു. 50ാം മിനുട്ടില്‍ എവ്റയുടെ ഷോട്ട് ന്യൂയര്‍ തടഞ്ഞിട്ടു. 69ാം മിനുട്ടില്‍ മുള്ളര്‍ തൊടുത്തു ഷോട്ട് പോസ്റ്റിന് തൊട്ടുരുമി പുറത്തേക്ക് പാഞ്ഞതോടെ ഫ്രാന്‍സും നെടുവീര്‍പ്പിട്ടു. ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്റില്‍ ലഭിച്ച അവസരവും ബെന്‍സീമ തുലച്ചു. ക്ലോസ് റേഞ്ചില്‍ നിന്നും ബെന്‍സീമ തൊടുത്ത ഷോട്ട് അസാധ്യമായ സേവിലൂടെ ന്യൂയര്‍ രക്ഷപ്പെടുത്തുകയായിരുന്നു

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close