ഫ്രഞ്ച് പടയോട്ടം തുടങ്ങി

france

ഹോണ്ടുറാസിന്റെ പരുക്കന്‍ കളിയെ സമര്‍ത്ഥമായി നേരിട്ട് ഫ്രാന്‍സ് ലോകകപ്പില്‍ ജയത്തോടെ തുടങ്ങി.

കരിംബെന്‍സിമയുടെ ഇരട്ട ഗോള്‍ മികവില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഫ്രാന്‍സിന്റെ ജയം.കഴിഞ്ഞ ലോകകപ്പില്‍ തഴയപ്പെട്ട ബെന്‍സിമയ്ക്ക് മധുര പ്രതികാരം കൂടിയായി ആദ്യ മത്സരം മധ്യ നിരയും മുന്നേറ്റ നിരയ താളം കണ്ടെത്തിയതാണ് ഫ്രാന്‍സിന് തുണയായത്.ബെന്‍സിമയെ കൂടാതെ പോഗ്ബെ,കബായെ,മറ്റ്യൂഡി എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യ പകുതിയുടെ അവസാന മിനുട്ടില്‍ പെനാല്‍റ്റിയില്‍ നിന്നായിരുന്നു ബെന്‍സിമയുടെ ആദ്യ ഗോള്‍. പോഗ്ബയെ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച കിക്ക് ബെന്‍സിമ ലക്ഷ്യത്തിലെത്തിച്ചു. ഈ ഫൗളിന് പലാസിയോസ് രണ്ടാം മ‍ഞ്ഞക്കാര്‍ഡും ചുവപ്പും ലഭിച്ച് പുറത്തായതോടെ ഹോണ്ടുറാസ് പത്ത് പേരായി ചുരുങ്ങി അതോടെ രണ്ടാം പകുതിയില്‍ ഫ്രാന്‍സിന്റെ ആക്രമണങ്ങള്‍ക്ക് ശക്തി കൂടി. തുടക്കത്തില്‍ തന്നെ ഫ്രാന്‍സ് രണ്ടാം ഗോളും നേടി, കബായെ നല്‍കിയ പാസില്‍ നിന്നും ബെന്‍സിമ തൊടുത്ത വോളി പോസ്റ്റില്‍ തട്ടി മടങ്ങിയെങ്കിലും പന്ത് കയ്യിലാക്കാനുള്ള ഗോളി വാര്‍ഡറസിന്റെ ശ്രമം പരാജയപ്പെട്ടു. വാര്‍ഡറസിന്റെ കയ്യില്‍ തട്ടി പന്ത് ഗോള്‍ ലൈന്‍ കടന്നതോടെ ഗോള്‍ ലൈന്‍ ടെക്നോളജിയുടെ ബലത്തില്‍ റഫറി ഗോള്‍ വിധിച്ചു. എന്നാല്‍ ഇതിന്റെ അവകാശം ബെന്‍സിമയ്ക്ക് ലഭിച്ചില്ല. സെല്‍ഫ് ഗോളായാണ് ഇത് പരിഗണിച്ചത്.

തുടര്‍ന്നും ആക്രമണം കനപ്പിച്ച ഫ്രാന്‍സ് പലതവണ ഗോളിനടുത്തെത്തി. ഗോളെന്നുറച്ച രണ്ട് അവസരങ്ങള്‍ പോസ്റ്റില്‍ തട്ടി മടങ്ങി. എന്നാല്‍ 72ാം മിനുട്ടില്‍ ബെന്‍സിമ ലീഡുയര്‍ത്തി, എവ്ര നല്‍കിയ പാസ് പോസ്റ്റിന്റെ വലത് ഭാഗത്ത് നിന്നും ഇടത് മൂലയിലേക്ക് തൊടുത്തു. 1998ന് ശേഷം ആദ്യ‌മായാണ് ഫ്രാന്‍സ് ആദ്യ മത്സരത്തില്‍ ജയിക്കുന്നത്.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close