ഫ്രഞ്ച് പട ക്വാര്‍ട്ടറില്‍

fran nig

അവസാന നിമിഷം വരെ പൊരുതിയ ആഫ്രിക്കന്‍ കഴുകന്‍മാരെ അരിഞ്ഞു വീഴ്ത്തി ഫ്രഞ്ച് പട ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ആവേശകരമായ മത്സരത്തില്‍ എതിരില്ലാത്ത 2 ഗോളിനാണ് ഫ്രാന്‍സിന്റെ ജയം. 79ാം മിനുട്ടില്‍ പോള്‍പോഗ്ബയാണ് ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ നേടിയത്. ജോസഫ് യോബോയുടെ സെല്‍ഫ് ഗോളില്‍ നിന്നായിരുന്നു രണ്ടാം ഗോള്‍. ഫ്രഞ്ച് മുന്നേറ്റ നിരയും നൈജീരിയന്‍ ഗോളി വിന്‍സെന്റ് എന്‍യേമയും തമ്മിലുള്ള ഏറ്റുമുട്ടലായി മത്സരം. ഫ്രാന്‍സിന്റെ എല്ലാ നീക്കങ്ങളും എന്‍യേമയ്ക്ക് മുന്നില്‍ അപ്രസക്തമായി. പോഗ്ബയുടെയും ബെന്‍സീമയുടെയും ക്ലോസ് റേഞ്ച് ഷോട്ടുകള്‍ പോലും നൈജീരിയന്‍ ഗോളി അനായാസം കൈകാര്യം ചെയ്തു ഗോളെന്നുറച്ച 3 ഷോട്ടുകളാണ് എന്‍യേമയ്ക്ക് മുന്നില്‍ അവസാനിച്ചത്. എന്നാല്‍ 79ാം മിനുട്ടില്‍ വാന്‍ബ്യേനയുടെ കോര്‍ണര്‍ കിക്ക് തട്ടിത്തെറിപ്പിക്കുമ്പോള്‍ എന്‍യേമയുടെ കണക്കു കൂട്ടല്‍ തെറ്റി, പന്ത് നേരെ ചെന്നത് ഹെഡറിനായി കാത്തുനിന്ന പോഗ്ബയുടെ തലയില്‍, ഫ്രാന്‍സിന്റെ മുന്നേറ്റം നിര്‍ണയിക്കുന്നതില്‍ എന്‍യേമയ്ക്ക് വന്ന ചെറിയ പിഴവായിരുന്നു രണ്ടാം ഗോളിനും പിന്നില്‍. ഇത്തവണയും വാന്‍ബ്യേനയെന്ന കുറിയ മനുഷ്യന്റെ കാലുകളുണ്ടായിരുന്നു ഗോളില്‍, വാന്‍ബ്യേനയുടെ ക്രോസ് പിടികൂടുന്നതില്‍ അല്‍പം താമസം വന്നതോടെ യോബോയുടെ
സെല്‍ഫ് ഗോളിന്റെ രൂപത്തില്‍ പന്ത് വലയിലെത്തി. നന്നായി കളിച്ചിട്ടും ഒരിക്കല്‍ കൂടി നൈജീരിയ ഒരിക്കല്‍ കൂടി പ്രീ ക്വാര്‍ട്ടര്‍ ദുരന്തം
ഏറ്റുവാങ്ങി. എന്നാല്‍ നൈജീരിയക്കെതിരെ റഫറി തീരുമാനങ്ങളെടുത്തതാണ് മത്സര ഫലം മാറ്റിയതെന്ന് നൈജീരിയന്‍ കോച്ച് സ്റ്റീഫന്‍ കേശി ആരോപിച്ചു. മുന്‍ നിരയില്‍ കരിംബെന്‍സീമ അവസരത്തിനൊത്ത് ഉയരാതെ പോയതാണ് ഫ്രാന്‍സിന്റെ നീക്കങ്ങളെ ബാധിച്ചത്. മികച്ച നീക്കങ്ങള്‍ നടത്തുന്നതില്‍ ബെന്‍സിമ പരാജയപ്പെട്ടു. വാന്‍ബ്യേന,മറ്റ്യൂഡി,പോഗ്ബനെ സഖ്യമായിരുന്നു ഫ്രാഞ്ച് ആക്രമണങ്ങളെ ഏകോപിപ്പിച്ചത്.
എന്നാല്‍ നൈജീരിയന്‍ പ്രതിരോധത്തെ മറികടക്കാന്‍ അവര്‍ക്കായില്ല. അതിനിടെയില്‍ ബെന്‍സിമ എന്‍യേമയെ മറികടന്നെങ്കിലും മധ്യ നിരതാരം വിക്ടര്‍ മോസസ് ആഫ്രിക്കക്കാരുടെ രക്ഷക്കെത്തി.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിയുമായാണ് ഫ്രാന്‍സിന്റെ മത്സരം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close