ഫ്രാന്‍സ് ഇന്നിറങ്ങുന്നു

benzima കഴിഞ്ഞ ലോകകപ്പില്‍ ആദ്യ റൗണ്ടിലേറ്റ ദുരന്തത്തിന്റെ ഓര്‍മയിലാണ് ഫ്രാന്‍സ് ഹോണ്ടുറാസിനെ നേരിടുന്നത്.ഗ്രൂപ്പ് ഘട്ടത്തി‍ലെ മൂന്ന് മത്സരങ്ങളില്‍ ഉറുഗ്വെയ്ക്കെതിരെ നേടിയ ഒരു സമനില മാത്രമായിരുന്നു അന്ന് സമ്പാദ്യം, ഒരു വ്യാഴ വട്ടം മുമ്പ് തുടങ്ങിയതാണ് ആദ്യ റൗണ്ടിലെ ഫ്രാന്‍സിന്റെ ദുരിതം. കൃത്യമായി പറഞ്ഞാല്‍ 2002 ല്‍ സെനഗലിനെതിരെ നിലവിലെ ചാമ്പ്യന്‍മാരായെത്തി അന്ന് നേരിട്ട ദുരന്തം പിന്നീട് ഫ്രാന്‍സിനെ വിടാതെ പിന്തുടര്‍ന്നു. ശേഷം നടന്ന 8 ഗ്രൂപ്പ് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ഫ്രാന്‍സ് ജയിച്ചത്. 2006 ല്‍ ദുര്‍ബലരായ ടോഗോയ്ക്കെതിരെയായിരുന്നു അത്. ഇത്തവണ കളി ടൂര്‍ണമെന്റ് തുടങ്ങും മുമ്പ് തന്നെ തിരിച്ചടി നേരിട്ടതിന്റെ ആഘാതത്തിലാണ് ടീം.ടീമിന്റെ നട്ടെല്ലായ ഫ്രാങ്ക് റിബറിക്ക് പരിക്കേറ്റതാണ് കോച്ച് ദഷാംപഷിനെ പ്രതിസന്ധിയിലാക്കിയത്. മറ്റ്യൂഡി, കബായെ, സിസ്സോകെ എന്നിവരാകും റിബറിയുടെ അഭാവത്തില്‍ മധ്യ നിരയില്‍ കളി മെനയുക. കരീം ബെന്‍സിമയും ഒളിവര്‍ ജിറോഡുമാണ് ഫ്രഞ്ച് ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. മറു വശത്ത് അവസാന സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ചതിന്റെ ആവേശത്തിലാണ് ഹോണ്ടുറാസ്. കോണ്‍കകാഫില്‍ നിന്നും ശക്തരായ മെക്സിക്കോയെ പിന്തള്ളി ബ്രസീലിലേക്ക് നേരിട്ട് ടീക്കറ്റെടുത്ത അവരെ എഴുതി തള്ളാന്‍ ഫ്രാന്‍സും തയ്യാറാവില്ല. ക്യാപ്റ്റനായും കോച്ചായും കിരീടം തേടിയെത്തുന്ന ദിദിയെ ദെഷാംപ്സിന്റെ തന്ത്രങ്ങളിലാണ് ഫ്രാന്‍സിന്റെ പ്രതീക്ഷ. നേരത്തെ ബെക്കന്‍ബോവണ്‍ മാത്രമാണ് ഇത്തരമൊരു നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്വിറ്റസര്‍ലാന്‍ഡ് ഇക്വഡോറിനെ നേരിടും. കഴിഞ്ഞ ലോകകപ്പില്‍ സ്പെയിനിനെ ഞെട്ടിച്ച് തുടങ്ങിയ സ്വിസ് ബാങ്കുകാര്‍ ഇക്കുറി കൂടുതല്‍ മുന്നേറാമെന്ന ആത്മവിശ്വാസത്തിലാണ്. എന്നാല്‍ ഗ്രൂപ്പിലെ സീഡഡ് ടീമായ സ്വിറ്റ്സര്‍ലാന്റിനെ ബ്രസീലിലെ പരിചിത കാലാവസ്ഥ മുതലെടുത്ത് മറിച്ചിടാമെന്നാണ് ഇക്വഡോറിന്റെ കണക്ക് കൂട്ടല്‍

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close