ബംഗലൂരുവിനെ രാജസ്ഥാന്‍ കീഴടക്കി

ipl11-05

ഐപിഎല്ലില്‍ ബംഗലൂരു റോയല്‍ ചലഞ്ചേഴ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ജയം. അഞ്ച് വിക്കറ്റിനാണ് രാജസ്ഥാന്‍ ബംഗലൂരുവിനെ കീഴടക്കിയത്.

ബംഗലൂര്‍ റോയല്‍സ് ഉയര്‍ത്തിയ 191 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് വേണ്ടി ഓപ്പണര്‍ കരുണ്‍ നായര്‍ അര്‍ദ്ധ സെഞ്ച്വറി നേടി. 56 റണ്‍സാണ് കരുണ്‍ നായര്‍ നേടിയത്. രഹാനെ 24 റണ്‍സാണ് നേടി പുറത്തായി. പിന്നീട് വന്ന വാട്സണ്‍ (ഒന്ന്) ബിന്നി (ഒന്ന്),  സാംമ്സണ്‍ (13) എന്നിവര്‍ കുറഞ്ഞ സ്കോറിന് പുറത്തായപ്പോള്‍ സ്‌മിത്തും ഫോള്‍ക്‌നെറുമാണ് പോരാടിയത്.  സ്‌മിത്ത് പുറത്താകാതെ 48ഉം ഫോള്‍ക്‌നെര്‍ പുറത്താകാതെ 41 ഉം റണ്‍സെടുത്ത് രാജസ്ഥാന് വിജയം സമ്മാനിച്ചു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് ബംഗലൂരു യുവരാജ് സിംഗിന്റെയും(38 പന്തില്‍ 83), എ ബി ഡിവില്ലിയേഴ്സിന്റെയും(32 പന്തില്‍ 58) അര്‍ധസെഞ്ചുറികളുടെ മികവിലാണ് കൂറ്റന്‍ സ്കോര്‍ കുറിച്ചത്. ക്യാപ്റ്റന്‍ കൊഹ്‌ലി(4), ഗെയില്‍(19), വിജയ് സോള്‍(16) എന്നിവരെ തുടക്കത്തിലേ നഷ്ടമായശേഷമായിരുന്നു യുവിയും ഡിവില്ലിയേഴ്സും ചേര്‍ന്ന് തകര്‍ത്തടിച്ചത്.

തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന ഇന്നിംഗ്സാണ് യുവി കാഴ്ചവെച്ചത്. ഏഴു ബൗണ്ടറിയും ഏഴ് സിക്സറും അടങ്ങുന്നതായിരുന്നു യുവരാജിന്റെ ഇന്നിംഗ്സ്. അഞ്ച് സിക്സറുകളുടെയും ഒരു ബൗണ്ടറിയുടെയും അകമ്പടിയോടെയാണ് ഡിവില്ലിയേഴ്സ് 58 റണ്‍സടിച്ചത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 132 റണ്‍സ് അടിച്ചുകൂട്ടി. രാജസ്ഥാനായി  റിച്ചാര്‍ഡ്സണ്‍ രണ്ടു വിക്കറ്റെടുത്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close