ബംഗാളില്‍ വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടു; വന്‍ദുരന്തം ഒഴിവായി

പൈലറ്റുമാരുടെ സമയോചിതമായ ഇടപെടല്‍മൂലം ഒഴിവായത് വന്‍ദുരന്തം.

ബംഗാളിലെ ബാഗ്‌ഡോഗ്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുപൊന്തിയ വിമാനം വിമാനത്താവളത്തിലേക്കിറങ്ങിയ മറ്റൊരുവിമാനവുമായി കൂട്ടിയിടിക്കേണ്ടതായിരുന്നു. ദുരന്തം ഒഴിവായത് പൈലറ്റുമാരുടെ സാമര്‍ത്ഥ്യം കാരണം.

രണ്ടുവിമാനത്തിലുമായി 250-ലധികം യാത്രക്കാരുണ്ടായിരുന്നു. ഇന്‍ഡിഗോയുടെ ഡല്‍ഹിയിലേക്കുള്ള വിമാനമാണ് പറന്നുപൊന്തിയത്. അതേസമയത്താണ് എയര്‍ഇന്ത്യയുടെ വിമാനത്തിന് താഴ്ന്നിറങ്ങാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിഗ്നല്‍ കൊടുത്തത്.

വിമാനത്താവള അധികൃതര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close