ബംഗാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാലു പ്രതികള്‍ കുറ്റക്കാര്‍

ഇരിട്ടിയില്‍ പ്രായപൂര്‍ത്തിയാവാത്ത ബംഗാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാലു പ്രതികളും കുറ്റക്കാരാണെന്നു തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു. ഉളിക്കല്‍ സ്വദേശികളായ ബിജു, മുഹമ്മദ് ഷെരീഫ്, മുഹമ്മദ് സാലി, എന്‍. ഐ ജംഷീര്‍ എന്നിവരാണു കുറ്റക്കാര്‍. ഇവരുടെ ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. രാത്രി ബസ് കാത്തുനിന്ന പെണ്‍കുട്ടിയെ ലോറിയില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണു കേസ്.

കാമുകനെ തിരഞ്ഞ് കേരളത്തിലെത്തിയ ബംഗാളിലെ കബില്‍പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് 2011ലെ ക്രിസ്മസ് രാത്രിയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ബംഗാളികളായ രണ്ടു യുവാക്കളോടൊപ്പം പെരുമ്പാടി ചെക്ക് പോസ്റ്റില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന ഇവരെ ലോറിയിലെത്തിയ മൂന്നംഗസംഘം പടിയൂരില്‍ എത്തിക്കാമെന്നു പറഞ്ഞ് ലോറിയില്‍ കയറ്റുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരെ മര്‍ദിച്ച് അവശരാക്കിയശേഷം പെണ്‍കുട്ടിയെ വയത്തൂര്‍ പുഴക്കരയില്‍ എത്തിച്ച് കൂട്ടമാനഭംഗത്തിന് ഇരയാക്കി. ഇതിനിടെ ഇവര്‍ ഒരു സുഹൃത്തിനെക്കൂടി വിളിച്ചു വരുത്തുകയും ചെയ്തു.സംഭവം നടന്ന് 24 മണിക്കൂറിനകം പ്രതികള്‍ അറസ്റ്റിലായിരുന്നു.

പക്ഷേ, വിചാരണ ആരംഭിച്ചത് 2013 ഏപ്രില്‍ പതിമൂന്നിനാണ്. അവശയായ പെണ്‍കുട്ടി ആദ്യം ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മഹിളാമന്ദിരത്തിലും കഴിഞ്ഞു. ഒടുവില്‍ വിചാരണ പൂര്‍ത്തിയായ ശേഷമാണ് നാട്ടിലേക്കു മടങ്ങിപ്പോയത്. പ്രോസ്ക്യൂഷന്‍ 34 സാക്ഷികളെയും പ്രതിഭാഗം രണ്ടുസാക്ഷികളെയുമാണ് വിസ്തരിച്ചത്. പ്രോസിക്യൂഷനുവേണ്ടി തങ്കച്ചന്‍ മാത്യുവും പ്രതിഭാഗത്തിനുവേണ്ടി പി.പ്രേമരാജും ഹാജരായി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close