ബംഗാള്‍, ഗോവ ഗവര്‍ണര്‍മാരെ ചോദ്യം ചെയ്യും

 

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ ബംഗാള്‍ ഗവര്‍ണര്‍ എംകെ.നാരായണനെയും ഗോവ ഗവര്‍ണര്‍ ബി.വി. വാഞ്ചുവിനെയും സിബിഐ ചോദ്യം ചെയ്തേക്കും. ഇവരെ സാക്ഷികളാക്കി ചോദ്യം ചെയ്യുന്നതിന് നിയമതടസമില്ലെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്ഗി ഇന്ന് കേന്ദ്രസര്‍ക്കാരിന് മറുപടി നല്‍കും.

സിബിഐയുടെ ആവശ്യപ്രകാരം കേന്ദ്ര നിയമമന്ത്രാലയമാണ് അറ്റോര്‍ണി ജനറലിനോട് നിയമോപദേശം തേടിയത്. ഗവര്‍ണര്‍മാരെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്ന് യുപിഎ സര്‍ക്കാരിന്റെ കാലത്ത് സോളിസിറ്റര്‍ ജനറല്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിനുവിരുദ്ധമാണ് പുതിയ അറ്റോര്‍ണി ജനറലിന്റെ നിലപാട്. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കമ്പനിയില്‍ നിന്ന് വിവിഐപി ഹെലികോപ്റ്റര്‍ വാങ്ങാന്‍ ശ്രമിച്ച ഉന്നതതലയോഗത്തില്‍ എം.കെ.നാരായണനും ബി.വി.വാഞ്ചുവും പങ്കെടുത്തിരുന്നു. എം.കെ.നാരായണന്‍ അന്നുദേശീയ സുരക്ഷാ ഉപദേഷ്ടാവും ബി.വി. വാഞ്ചു എന്‍എസ്ജി മേധാവിയുമായിരുന്നു.

Show More

Related Articles

Close
Close