ബജറ്റ് പ്രതീക്ഷകള്‍ തകിടം മറിഞ്ഞു; വിപണി നഷ്ടത്തില്‍

 

മോദി സര്‍ക്കാരിന്റെ ആദ്യ കേന്ദ്രബജറ്റിന് ഓഹരിവിപണിയെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞില്ല. ബജറ്റ് ഓഹരി വിപണിയെ ഉയരങ്ങളില്‍ എത്തിക്കുമെന്നു പ്രതീക്ഷിച്ചവര്‍ക്ക് തിരിച്ചടിയായി വിപണി നഷ്ടത്തില്‍ ക്ളോസ് ചെയ്തു. വ്യാപാരം അവസാനിച്ചപ്പോള്‍ സെന്‍സെക്സ് 72.06 പോയിന്റ് ഇടിഞ്ഞ് 25,372.75ല്‍ ക്ളോസ് ചെയ്തു. നിഫ്റ്റി 17.25 ഇടിഞ്ഞ് 7,567.75ലും ക്ളോസ് ചെയ്തിട്ടുണ്ട്.

രാവിലെ വ്യപാരം ആരംഭിച്ചപ്പോള്‍ കുടിയ നിലയിലായിരുന്ന വിപണി ബജറ്റ് അവതരിപ്പിക്കുന്നതിനു മുന്‍പ് താഴ്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. എന്നാല്‍ ബജറ്റ് അവതരണം അവസാനിക്കാറായപ്പോഴേക്കും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരവ് നടത്തി. സെന്‍സെക്സ് 457 പോയിന്റും നിഫ്റ്റി 125 പോയിന്റുമാണ് നേടിയത്. എന്നാല്‍ ബജറ്റ് അവതരിപ്പിച്ച് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും വിപണി വീണ്ടും ഇടിയുകയായിരുന്നു.

നരേന്ദ്ര മോദി പ്രധാനമന്ത്രിപദത്തിലെത്തുന്നതിനു മുന്‍പ് ഓഹരികള്‍ റെക്കോര്‍ഡ് വിലയിലേക്ക് ഉയര്‍ന്നിരുന്നു. സാമ്പത്തിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന കാഴ്ചപ്പാടുള്ള മോദിയുടെ ഭരണം രാജ്യത്തിനാകെ ഗുണകരമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന സമയത്താണ് ബജറ്റ് വിപണിയെ പിടിച്ചു താഴ്ത്തിയത്. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് മോദിയെടുക്കുന്ന നിലപാടുകളായിരിക്കും ഇനി വിപണിയെ പിടിച്ചുനിര്‍ത്തുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close