ബന്ധുനിയമന വിവാദം പാര്‍ട്ടി പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കെ ടി ജലീലിനെതിരായ ബന്ധുനിയമന വിവാദം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെളിവുള്ളവര്‍ കോടതിയെ സമീപിക്കട്ടേയെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

എ.കെ.ജി സെന്ററില്‍ അരമണിക്കൂറോളമാണ് കോടിയേരിയും കെ.ടി ജലീലും ഇന്ന് കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെയാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. അതേസമയം, മുഖ്യമന്ത്രിയോ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ ബന്ധുനിയമന വിവാദത്തില്‍ വിശദീകരണം തേടിയിട്ടില്ലെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞിരുന്നു.

കോടിയേരിയെ കണ്ടതിനു പിറകെയായിരുന്നു മന്ത്രിയുടെ വിശദീകരണം. കോടിയേരിയെ കണ്ടത് സ്വഭാവിക കൂടിക്കാഴ്ചയാണെന്നാണ് മന്ത്രി പറഞ്ഞത്. കുറ്റിപ്പുറത്ത് ജയിച്ചതു മുതല്‍ ലീഗ് തന്നെ വേട്ടയാടുകയാണെന്നും ജലീല്‍ പറഞ്ഞിരുന്നു. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പ്രശ്‌നം ഉയരാനിടയുള്ള സാഹചര്യത്തിലാണ് കോടിയേരി ജലീലുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് സൂചന.

Show More

Related Articles

Close
Close