ബാംഗ്ലൂരില്‍ പോകാന്‍ സുഫിയ മഅദനിക്ക് അനുമതി

ജാമ്യത്തിലിറങ്ങിയ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയെ കാണാന്‍ ബാംഗ്ലൂരിലേക്ക് പോകാന്‍ ഭാര്യസുഫിയ മഅദനിക്ക് കോടതി അനുമതി നല്‍കി. ഒരുമാസത്തേക്ക് എറണാകുളം വിട്ടുപോകാനാണ് കൊച്ചിയിലെ എന്‍.ഐ.എ കോടതി അനുമതി നല്‍കിയിരിക്കുന്നത്.

കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതിയായ സൂഫിയ എറണാകുളം ജില്ല വിട്ടുപോകരുതെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ പ്രത്യേക കോടതി നേരത്തെ ഉത്തരവിട്ടിട്ടുണ്ട്. അസുഖബാധിതനായ ഭര്‍ത്താവിനെ പരിചരിക്കാന്‍ ഇളവ് നല്‍കണമെന്ന സൂഫിയയുടെ അപേക്ഷ കോടതി അനുവദിക്കുകയായിരുന്നു.

ഓരോദിവസവും എവിടെയാണ് പോകുന്നതെന്നും എവിടെയാണ് താമസിക്കുന്നതെന്നും അന്വേഷണ ഏജന്‍സിയെ അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മഅദനിക്ക് ജാമ്യം കിട്ടിയതില്‍ സന്തോഷമുണ്ടെന്നും ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ബാംഗ്ലൂരിലേക്ക് പോകുമെന്നും സൂഫിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close