ബാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം

bar kerala

ബാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ് യോഗം ഇന്ന് ചേരും. പ്രശ്‌നപരിഹാരത്തിനായി മന്ത്രി കെ.ബാബു കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെ ഉച്ചയ്ക്കു ശേഷം കാണുന്നുണ്ട്. ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചെങ്കിലും സുധീരന്‍ മുന്‍ നിലപാട് മാറ്റിയിട്ടില്ല. വൈകീട്ട് നാലു മണിക്കാണ് യു.ഡി.എഫ് യോഗം. മുന്നണി യോഗത്തിന് മുമ്പ് കോണ്‍ഗ്രസില്‍ ഏകാഭിപ്രായമുണ്ടാകുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ചര്‍ച്ചയ്ക്കും പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപന സമിതി വിളിക്കാനുമുള്ള സന്നദ്ധത വി.എം സുധീരന്‍ മുഖ്യമന്ത്രിയെയും മധ്യസ്ഥ ചര്‍ച്ച നടത്തുന്ന ആഭ്യന്തരമന്ത്രിയെയും അറിയിച്ചുവെന്നതു മാത്രമാണ് പുരോഗതി. എന്നാല്‍ ടു സ്റ്റാര്‍ നിലവാരവും സര്‍ട്ടിഫിക്കറ്റുമുള്ളവര്‍ക്കേ ലൈസന്‍സ് പുതുക്കാവുയെന്ന നിലപാട് സുധീരന്‍ മാറ്റിയിട്ടില്ല.

418 ബാറുകള്‍ക്കും നിലവാരം ഉയര്‍ത്താന്‍ ഒരു വര്‍ഷത്തെ സമയമെന്ന ഉപാധിയോടെ ലൈസന്‍സ് പുതുക്കണമെന്ന നിലപാട് മുഖ്യമന്ത്രിയും മാറ്റിയിട്ടില്ല. അതേസമയം ഫോര്‍മുലയുമായി ചെന്നിത്തല സമവായ നീക്കങ്ങള്‍ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് എക്‌സൈസ് മന്ത്രി വി.എം സുധീരനെ കാണുന്നത്. മുസ്ലീം ലീഗിന്റെ ഉറച്ച നിലപാട് മുന്നണിയില്‍ സുധീരന് കരുത്താകും. നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നതിനെ എതിര്‍ക്കാനാണ് പാര്‍ട്ടി തീരുമാനം. ഹൈക്കോടതി വിധി പരിഗണിക്കണമെന്നാണ് സോഷ്യലിസ്റ്റ് ജനതയുടെ അഭിപ്രായം. എല്ലാത്തിനും ലൈസന്‍സ് പുതുക്കണമെന്നതാണ് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന്റെ പക്ഷം. ബാര്‍ പ്രശ്‌നത്തിനൊപ്പം പിളര്‍ന്ന ജെ.എസ്.എസ്, സി.എംപി കക്ഷികളുമായുള്ള മുന്നണി ബന്ധവും യു.ഡി.എഫ് ചര്‍ച്ച ചെയ്യും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close