ബാര്‍ ലൈസന്‍സ് കേസ്: ജഡ്‌ജിമാര്‍ പിന്‍മാറി

അടച്ചിട്ട ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പിന്മാറി.

ജസ്റ്റിസുമാരായ ആന്റണി ഡൊമിനിക്, അലക്സാണ്ടര്‍ തോമസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പിന്മാറിയത്. ബാറുടമകളുടെ ഹര്‍ജി ഇനി മറ്റൊരു ഡിവിഷന്‍ ബഞ്ച് പരിഗണിക്കും.

അടച്ചിട്ടിരിക്കുന്ന ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാവളശ്യപ്പെട്ട് 12 ബാര്‍ ഉടമകള്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്നാണ് ഡിവിഷന്‍ ബഞ്ച് പിന്‍മാറിയത്. രാവിലെ ഹര്‍ജി പരിഗണിച്ച വേളയിലാണ് ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.ഹര്‍ജികള്‍ ഈ ബെഞ്ച് പരിഗണിക്കുന്നില്ലെന്നും മറ്റൊരു ബെഞ്ചിലേക്ക് ഹര്‍ജികള്‍ മാറ്റണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. മാത്രമല്ല ഭാവിയിലും ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട ഹര്‍ജികള്‍  വന്നാല്‍ ഈ ബെഞ്ച് പരിഗണിക്കില്ലന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഹര്‍ജികള്‍ പരിഗണിക്കാതിരിക്കുന്നതിനുള്ള കാരണം ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിട്ടില്ല.

ബാര്‍  തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് 12 ബാര്‍ ഉടമകളുടെ ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ മുന്നില്‍ എത്തിയത്. നേരത്തെ ഈ ഹര്‍ജികള്‍ സിംഗിള്‍ ബെഞ്ചിന്റെ മുന്നില്‍ എത്തിയപ്പോഴും  നാടകീയ സംഭവ വികാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. അഭിഭാഷകന്‍ സ്വാധീനിക്കാല്‍ ശ്രമിച്ചുവെന്നാരോപിച്ച്  കേസില്‍ വിധി പറയുന്നതില്‍ നിന്ന് ആദ്യം ജസ്റ്റിസ് രവികുമാര്‍ പിന്മാറിയിരുന്നു. പിന്നീട് കേസില്‍ വാദം കേട്ട ജസ്റ്റിസ് ചിദംബരേഷ്  ബാര്‍ അടച്ചിടുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ബാര്‍ ഉടമകള്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. പുതിയ സാഹചര്യത്തില്‍ ബാര്‍ ഉടമകളുടെ ഹര്‍ജി  മറ്റൊരു ഡിവിഷന്‍ ബെഞ്ച് അടുത്ത ദിവസം പരിഗണിക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close