ബാര്‍ ലൈസന്‍സ് പുതുക്കല്‍ വിവേചനം കാണിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ബാര്‍ ലൈസന്‍സ് പുതുക്കിനല്‍കിയതില്‍ വിവേചനം കാണിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് പുതുക്കിനല്‍കിയത്. ത്രീസ്റ്റാര്‍ ഹോട്ടല്‍ ഉടമകളുടെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

ഇടക്കാല ഉത്തരവിലൂടെ ലൈസന്‍സ് ലഭിച്ചവര്‍ക്ക് പുതുക്കി നല്‍കാനാവില്ല. ലൈസന്‍സ് പുതുക്കിനല്‍കിയത് അര്‍ഹതയുള്ളവര്‍ക്ക് മാത്രമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലൈസന്‍സുകള്‍ പുതുക്കിയതില്‍ വിവേചനം കാണിച്ചെന്നാരോപിച്ച് ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജിയെതുടര്‍ന്നാണ് ഇതുസംബന്ധിച്ച് വിശദീകരണം നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടത്.

പല ത്രീസ്റ്റാര്‍ ഹോട്ടലുകളെയും ലൈസന്‍സ് പുതുക്കിയപ്പോള്‍ തഴഞ്ഞുവെന്നും അതേസമയം ചില ടു സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയെന്നുമായിരുന്നു ബാര്‍ ഉടമകളുടെ വാദിച്ചത്.

നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് ഏപ്രില്‍ രണ്ടിന് സര്‍ക്കാര്‍ ഉത്തരവിട്ടതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. സംസ്ഥാനത്ത് ആകെ 753 ബാറുകള്‍ക്കാണ് കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനാനുമതിയുണ്ടായിരുന്നത്.

ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് കൊടുക്കാതിരിക്കുമ്പോള്‍ നിലവാരമില്ലാത്ത ബാറുകള്‍ എങ്ങിനെ പ്രവര്‍ത്തിക്കുമെന്ന സുപ്രീം കോടതിയുടെ ചോദ്യമാണ് സര്‍ക്കാര്‍ ഉത്തരവിന് ഇടയാക്കിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close