ബാര്‍ ലൈസന്‍സ്: സര്‍ക്കാര്‍-കെപിസിസി ഏകോപനസമിതിയില്‍ തീരുമാനമായില്ല

ബാര്‍ വിഷയത്തില്‍ സര്‍ക്കാര്‍-കെപിസിസി ഏകോപനസമിതി യോഗത്തില്‍ തീരുമാനമായില്ല. 418 ബാറുകള്‍ പൂട്ടാനാകില്ലെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. എന്നാല്‍ പൂട്ടിയ ബാറുകള്‍ തുറക്കരുതെന്ന നിലപാടില്‍ വിഎം സുധീരന്‍ ഉറച്ചുനിന്നു. അഡ്വക്കേറ്റ് ജനറലിനെതിരെയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. എജി സ്ഥാപിത താല്‍പര്യങ്ങളുടെ ആളാണെന്ന് സുധീരന്‍ ആരോപിച്ചു. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ അടിയന്തര തീരുമാനമുണ്ടാകണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യമെങ്കിലും കെപിസിസി-സര്‍ക്കാര്‍ ഏകോപന സമിതിയില്‍ സമവായ നിര്‍ദേശങ്ങളൊന്നും മുന്നോട്ടുവന്നില്ല. മൂന്നര മണിക്കൂറോളം നീണ്ട യോഗത്തിന്റെ അവസാന ഘട്ടത്തിലാണ് ബാര്‍ വിഷയം പരിഗണിച്ചത്. നിലവാരമില്ലാത്ത ബാറുകള്‍ തുറക്കുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി എന്നാല്‍ 418 ബാറുകളും അടച്ചിടാനാകില്ലെന്ന നിലപാടെടുത്തു. വിഷയത്തില്‍ പ്രായോഗിക സമീപനമെ സ്വീകരിക്കാനാകുവെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. എന്നാല്‍ സുധീരന്‍ മുന്‍ നിലപാട് ആവര്‍ത്തിച്ചു. ബാറുകള്‍ പൂട്ടിക്കിടക്കുന്നതാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് സുധീരന്‍ അവകാശപ്പെട്ടു. സമവായ നിര്‍ദേശങ്ങള്‍ ഉരുത്തിരിഞ്ഞ് വരാത്തതിനാല്‍ ബാര്‍ ലൈസന്‍സ് വിഷയം വീണ്ടും ചര്‍ച്ചയ്ക്കായി മാറ്റിവെച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close