ബിഎസ്എഫിനെ ലക്ഷ്യമിട്ട് അതിര്‍ത്തിയില്‍ വീണ്ടും പാക്ക് ആക്രമണം

ജമ്മു കശ്മീരിലെ രാജ്യാന്തര അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചുകൊണ്ട് വീണ്ടും പാക്ക് ആക്രമണം. ഇന്നലെ രാത്രിയിലും ഇന്നു പുലര്‍ച്ചെയുമായി രണ്ടുതവണയാണ് പാക്ക് ആക്രമണം ഉണ്ടായത്. ആര്‍.എസ്.പുര സെക്ടറിലെ ആര്‍നിയയില്‍ ഇന്നലെ രാത്രി 11.55 നായിരുന്നു ആദ്യ ആക്രമണം. ഇത് പുലര്‍ച്ചെ ഒരു മണി വരെ നീണ്ടുനിന്നു. പുലര്‍ച്ചെ മൂന്നു മണിയോടെ പാക്കിസ്ഥാന്‍ വീണ്ടും ആക്രമണം തുടങ്ങി.

കഴിഞ്ഞ നാലു ദിവസത്തിനിടെ പാക്കിസ്ഥാന്‍ ഇത് അഞ്ചാം തവണയാണ് വെടിനിര്‍ത്തല്‍ ലംഘിക്കുന്നത്. ബിഎസ്എഫിന്റെ മൂന്ന് കേന്ദ്രങ്ങളാണ് പാക്ക് സൈന്യം ലക്ഷ്യമിട്ടിരുന്നതെന്ന് സൈനിക വക്താവ് അറിയിച്ചു. ഇന്ത്യ ശക്തമായ തിരിച്ചടി കൊടുക്കുന്നുണ്ടെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു. തുടര്‍ച്ചയായ ആക്രമണങ്ങളുടെ മറവില്‍ ഭീകരര്‍ക്ക് ഇന്ത്യന്‍ അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറ്റത്തിനുളള സാഹചര്യം ഒരുക്കാനാണ് പാക്കിസ്ഥാന്റെ ശ്രമം.

നേരിട്ട് ആക്രമിക്കാന്‍ ശേഷിയില്ലാത്തതിനാല്‍ പാക്കിസ്ഥാന്‍ ഒളിയുദ്ധം നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ആരോപിച്ചതിനു പിന്നാലെയാണ് പാക്ക് ആക്രമണം ഉണ്ടായത്. കാര്‍ഗിലില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രി പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചത്.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close