ബിജെപിയെ നിരീക്ഷിക്കാന്‍ ശ്രമം: ഇന്ത്യ അമേരിക്കയെ പ്രതിഷേധമറിയിച്ചു

 

ബി.ജെ.പിയെ നിരീക്ഷിക്കാന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി ശ്രമിച്ചുവെന്ന ആരോപണം ഇന്ത്യ അമേരിക്ക ബന്ധത്തില്‍ പുതിയ വിവാദമാകുന്നു. ഡല്‍ഹിയിലെ മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു. ബി.ജെ.പിയടക്കം മറ്റ് രാജ്യങ്ങളിലെ അഞ്ച് രാഷ്ട്രീയപാര്‍ട്ടികളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ അമേരിക്കന്‍ രഹസ്യാന്വേഷണവിഭാഗം ശ്രമിച്ചുവെന്ന വിവരം എഡ്വേഡ് സ്നോഡനാണ് പുറത്ത് വിട്ടത്.

അമേരിക്കന്‍രഹസ്യാന്വേഷണ ഏജന്‍സിയായ എന്‍എസ്എക്ക് വിദേശരാജ്യങ്ങളില്‍ നിന്ന് രഹസ്യവിവരങ്ങള്‍ശേഖരിക്കുന്നതിന് അമേരിക്കയിലെ പ്രത്യേക കോടതിയുടെ മുന്‍കൂര്‍അനുമതി വേണം. 2010ല്‍ഈപട്ടികയില്‍പെടുത്തി ബിജെപിയെ നിരീക്ഷിക്കാന്‍ ശ്രമിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. ബിജെപിക്കൊപ്പം പാകിസ്താന്‍പീപ്പിള്‍സ് പാര്‍ട്ടി ഈജിപ്തിലെ മുസ്ളിം ബ്രദര്‍ഹുഡ്, തുടങ്ങി അഞ്ച് സംഘടനകളെയും ഇന്ത്യയടക്കം 193 രാജ്യങ്ങളെയും നിരീക്ഷിക്കാനാണ് കോടതി അനുമതി നല്‍കിയത്. അനുമതി ലഭിച്ചുവെങ്കിലും എന്‍എസ്എ ബിജെപിയെ നിരീക്ഷിച്ചോ എന്ന കാര്യം വ്യക്തമല്ല.

എഡ്വേഡ് സ്നോഡനില്‍നിന്ന് ലഭിച്ച വിവരങ്ങളുടെയടിസ്ഥാനത്തില്‍ വാഷിങ്ടണ്‍പോസ്റ്റ് ഈ വെളിപ്പെടുത്തല്‍നടത്തിയതാണ് ഇന്ത്യ അമേരിക്ക ബന്ധത്തില്‍പുതിയ പ്രതിസന്ധിയാകുന്നത്. അമേരിക്കയുടെ നടപടിയില്‍നരേന്ദ്രമോദി സര്‍ക്കാരിനും ബിജെപിക്കും കടുത്ത അതൃപ്തിയുണ്ട്.

ഈ സാഹചര്യത്തിലാണ് ഡല്‍ഹിയിലെ അമേരിക്കന്‍എംബസ്സിയിലെ മുതിര്‍ന്ന നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇത്യ പ്രതിഷേധമറിയിച്ചത്. ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടുകയോ നിരീക്ഷണം നടത്തുകയോ ചെയ്യില്ലെന്ന ഉറപ്പ് നല്‍കണമെന്നും ഇന്ത്യ അമേരിക്കയോടാവശ്യപ്പെട്ടതായാണ് സൂചന.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close