ബിജെപി നേതാക്കള്‍ക്കെതിരെ എല്‍.കെ. അഡ്വാനി.

advani
ലളിത് മോദി വിവാദത്തിൽ ബിജെപി നേതാക്കള്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുതിർന്ന നേതാവ് എല്‍.കെ. അഡ്വാനി.രാഷ്ട്രീയ പ്രവർത്തകന്റെ പൊതുജീവിതം സംശുദ്ധമായിരിക്കണം. ജനങ്ങളുടെ വിശ്വാസവും ധാർമികതയുമാണ് രാഷ്ട്രീയക്കാർക്ക് വേണ്ടത്. പുതിയ വിവാദത്തെക്കുറിച്ച് ഒന്നും പ്രതികരിക്കുന്നില്ല. എന്നാൽ മുൻപ് ഹവാല ഇടപാടുമായി ബന്ധപ്പെട്ട് തന്റെ പേരിൽ ആരോപണം ഉയർന്നപ്പോൾ എംപി സ്ഥാനം രാജിവയ്ക്കുകയായിരുന്നുവെന്ന് അഡ്വാനി ഓര്‍മ്മിപ്പിക്കുന്നു.

1996ൽ എംപിയായിരിക്കെയാണ് ഹവാല ഇടപാടിൽ അഡ്വാനിയുടെ പേരിൽ ആരോപണം ഉയർന്നത്. അദ്ദേഹം രാജിവയ്ക്കുകയും പിന്നീട് ഹവാല കേസിൽ യാതൊരു പങ്കുമില്ലെന്ന് തെളിഞ്ഞതിന് ശേഷം 1998ൽ വീണ്ടും തിരഞ്ഞെടുപ്പിൽ മൽസരിച്ച് ജയിക്കുകയായിരുന്നു. ജനങ്ങൾ തിരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് വോട്ട് ചെയ്തു. ജനങ്ങളോട് കൂറുകാണിക്കുകയെന്നതിനാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു.

ലളിത് മോദിയെ സഹായിച്ചതുമായി ബന്ധപ്പെട്ട് സുഷമ സ്വരാജും,വസുന്ധരെ രാജെയും ആരോപണങ്ങളുടെ നിഴലിലാണ്.ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഒന്നും പറയാനില്ലെന്നാണ് അഡ്വാനി പറഞ്ഞത്. തീരുമാനങ്ങൾ എടുക്കുന്നതിൽ ഞാൻ ഇല്ല. അതിനാൽ തന്നെ കൂടുതലൊന്നും പറയാനില്ലെന്നും അഡ്വാനി പറ‍ഞ്ഞു. അഴിമതി ആരോപണങ്ങൾ വന്ന സമയത്ത് മുൻ കർണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയും രാജിവച്ചിരുന്നുവെന്ന് അഡ്വാനി ഒാർമിപ്പിച്ചു.ഈ ഒളിയമ്പുകള്‍ അദ്വാനി അയക്കുന്നത് എന്തിനു വേണ്ടി എന്ന് കാത്തിരുന്നു കാണാം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close