ബിന്ധ്യാസും റുക്‌സാനയും കീഴടങ്ങി

കൊച്ചി ബ്ലാക്‌മെയില്‍ പെണ്‍വാണിഭക്കേസിലെ പ്രതികളായ ബിന്ധ്യാസും റുക്്‌സാനയും കീഴടങ്ങി. കൊച്ചി ഐ.ജി.ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. ഇരുവര്‍ക്കുമെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കേസില്‍ ഉള്‍പ്പെട്ട ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്നും ശരത്ചന്ദ്രപ്രസാദും അബ്്ദുള്ളക്കുട്ടിയും കള്ളപ്പണവാഹകരാണെന്നും കീഴടങ്ങിയശേഷം ബിന്ധ്യാസ് മാധ്യമങ്ങളോട് പറഞ്ഞു. റുക്‌സാനയുടെ കാറും പിടിച്ചെടുത്തു. ബ്ലാക്‌മെയില്‍ പെണ്‍വാണിഭക്കേസില്‍ പ്രതി ജയചന്ദ്രനെ തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുത്തപ്പോഴാണ് കൈതമുക്കിലുള്ള സുഹൃത്ത് മൂര്‍ത്തിയുടെ വീട്ടില്‍ നിന്ന് പൊലീസ് ലാപ്‌ടോപ് കണ്ടെടുത്തത്.

ഒളിക്യാമറയില്‍ പകര്‍ത്തിയ കിടപ്പറ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന ബിന്ധ്യാസിന്റെ ലാപ്‌ടോപാണിതെന്ന് പൊലീസിന് സംശയമുണ്ട്. ലാപ്‌ടോപ് ഒളിപ്പിച്ച സംഭവത്തില്‍ ജയചന്ദ്രന്റെ സുഹൃത്ത് മൂര്‍ത്തിയെ പൊലീസ് കൊച്ചിയില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. മുമ്പ് പലതവണ മൂര്‍ത്തിയോട് പൊലീസ് കാര്യങ്ങള്‍ ആരാഞ്ഞിരുന്നെങ്കിലും ലാപ്‌ടോപിനെക്കുറിച്ച് പറഞ്ഞിരുന്നില്ല. ലാപ് ടോപ് ജയചന്ദ്രന്‍ സൂക്ഷിക്കാന്‍ ഏല്‍പിച്ചതാണെന്നും ഇതിന് കേസുമായി ബന്ധമുണ്ടന്ന് അറിഞ്ഞിരുന്നില്ലെന്നുമാണ് മൂര്‍ത്തി ചോദ്യം ചെയ്യലില്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം ബിന്ധ്യയുടെ വീട്ടില്‍ നടന്ന തെളിവെടുപ്പില്‍ ലാപ് ടോപ് കൈമാറ്റത്തെക്കുറിച്ച് പൊലീസ് ജയചന്ദ്രനോട് ചോദിച്ചിരുന്നു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close