ബിസിസിഐ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെടുക്കണമെന്ന് എന്‍ ശ്രീനിവാസന്‍.

 

n sreenivasanബിസിസിഐ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെടുക്കണമെന്ന് എന്‍ ശ്രീനിവാസന്‍. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തന്നെ തുടരാന്‍ അനുവദിക്കണമെന്ന് അദ്ദേഹം കോടതിയോട് അഭ്യര്‍ഥിച്ചത്. ശ്രീനിവാസന്റെ മരുമകന്‍ രഘുനാഥ് മെയ്യപ്പന് ഐ.പി.എല്‍ ഒത്തുകളിയില്‍ പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് ശ്രീനിവാസനെ ബി.സി.സിയുടെ തലപ്പത്ത് നിന്ന് സുപ്രീംകോടതി നീക്കിയത്. എന്നാല്‍ മെയ്യപ്പന്റെ പ്രവര്‍ത്തനങ്ങളപ്പറ്റി തനിക്ക് അറിയില്ല എന്നാണ് ശ്രീനിവാസന്റെ നിലപാട്. ഐപിഎല്‍ ഒത്തുകളി കേസുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തോടും സഹകരിക്കാന്‍ തയ്യാറാണെന്നും ശ്രീനിവാസന്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. സെപ്തംബറില്‍ കാലാവധി പൂര്‍ത്തിയാകും വരെ സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close