ബി.ജെ.പിയുടെ പ്രകടനപത്രികക്ക് ടി.വി. കവറേജ് കിട്ടില്ല

bjp..........

പ്രചരണരംഗത്ത് നൂതനമാര്‍ഗങ്ങള്‍ അവലംബിച്ച് മുന്നേറിക്കൊണ്ടിരുന്ന ബി.ജെ.പി.ക്ക് പ്രകടനപത്രിക പുറത്തിറക്കാന്‍ വൈകുന്നത് തിരിച്ചടിയാവുന്നു. പാര്‍ട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിന് ടെലിവിഷന്‍ കവറേജ് ലഭിക്കില്ല എന്നതു തന്നെ പ്രധാന കാരണം. ആദ്യഘട്ട വോട്ടിങ് നടക്കുന്ന ഏപ്രില്‍ ഏഴിന് പ്രകടനപത്രിക പുറത്തിറക്കാനാണ് പാര്‍ട്ടിയുടെ പരിപാടി. എന്നാല്‍ , 1951ലെ ജനപ്രാധിനിത്യ നിയമത്തിലെ 126 (1) (യ) വകുപ്പ് പ്രകാരം വോട്ടെടുപ്പ് നടക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് മുതല്‍ ടി.വി.യില്‍ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട യാതൊന്നും സംപ്രേഷണം ചെയ്യാന്‍ പാടില്ല. ആദ്യഘട്ടമായ ഏപ്രില്‍ ഏഴിന് അസമിലെയും ത്രിപുരയിലെയും ഏഴ് സീറ്റുകളിലേയ്ക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

ഏപ്രില്‍ അഞ്ചിന് വൈകീട്ട് അഞ്ചു മണിക്ക് മുന്‍പായി പ്രകടനപത്രിക പുറത്തിറക്കിയില്ലെങ്കില്‍ രണ്ട്, മൂന്ന് ഘട്ടങ്ങളായ ഒന്‍പത്, പത്ത് തീയതികളില്‍ വോട്ടെടുപ്പ് നടക്കുന്ന കേരളം ഉള്‍പ്പടെയുള്ള 111 മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്കും പാര്‍ട്ടിയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ അറിയാന്‍ കഴിയില്ല.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close