ബി.ജെ.പിയുടെ വളര്‍ച്ച ആശങ്കാജനകമെന്ന് സി.പി.എം

cpm

ബംഗാളിലും കേരളത്തിലും ബി.ജെ.പിയുടെ വളര്‍ച്ച ആശങ്കയുണ്ടാക്കുന്നതാണെന്ന് സി.പി.എം അവലോകന റിപ്പോര്‍ട്ട്. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കേന്ദ്രകമ്മിറ്റിയില്‍ വച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് ബി.ജെ.പിയുടെ വളര്‍ച്ചയില്‍ പാര്‍ട്ടി ആശങ്ക പങ്കുവെക്കുന്നത്. പൊതു രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കുന്നതില്‍ പി.ബിക്ക് കൂട്ടായ തെറ്റുപറ്റിയെന്ന ആത്മവിമര്‍ശനത്തോടെയാണ് റിപ്പോര്‍ട്ട്. ദേശീയതലത്തില്‍ മതേതരബദല്‍ കെട്ടിപ്പെടുക്കുന്നതിലും പാര്‍ട്ടി പരാജയപ്പെട്ടു.

പശ്ചിമബംഗാളില്‍ 17 ശതമാനത്തോളം വോട്ട് നേടിയ ബി.ജെ.പി രണ്ടിടത്ത് ജയിച്ചു. പല സീറ്റുകളിലും 5000 വോട്ടിന്റെ മാത്രം വ്യത്യാസത്തില്‍ രണ്ടാംസ്ഥാനത്ത് വരാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു. കേരളത്തില്‍ കൂടുതല്‍ സീറ്റുകളില്‍ ജയിക്കാമായിരുന്നു. എന്നാല്‍ ചില മണ്ഡലങ്ങളിലെ തോല്‍വി അപ്രതീക്ഷിതമായിരുന്നു.

കേരളത്തില്‍ ഒരു സീറ്റില്‍ ബി.ജെ.പി ജയത്തിന്റെ വക്കിലെത്തിയപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായി. പരമ്പരാഗത ഇടത് വോട്ടുകള്‍ പോലും ബി.ജെ.പിയിലേക്ക് ചോര്‍ന്നു. ഇത് തടയാന്‍ കഴിഞ്ഞില്ല. ബി.ജെ.പിയുടെ വളര്‍ച്ച മുന്‍കൂട്ടി കാണാന്‍ കേരളത്തിലും പാര്‍ട്ടിക്ക് കഴിഞ്ഞില്ല. പല മണ്ഡലങ്ങളിലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ഒരു ലക്ഷത്തിന് മേല്‍ വോട്ട് നേടി. കഴിഞ്ഞ തവണ ഏഴ് ശതമാനം വോട്ട് നേടിയ ബി.ജെ.പി ഈ തിരഞ്ഞെടുപ്പില്‍ 11 ശതമാനത്തോളം വോട്ട് നേടി. ഈ സ്ഥിതി തുടര്‍ന്നാല്‍ ഭാവിയില്‍ പാര്‍ട്ടി വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നും റിപ്പോര്‍ട്ടിലുള്ളതായാണ് വിവരം.

വാരണാസിയില്‍ മത്സരിക്കേണ്ടിയിരുന്നില്ലെന്നും യു.പി സംസ്ഥാനഘടകമാണ് ആ തീരുമാനമെടുത്തതെന്നും കാരാട്ട് കേന്ദ്രകമ്മിറ്റിയെ അറിയിച്ചു

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close