ബി.ബി.എം. ഇനിമുതല്‍ വിന്‍ഡോസ് ഫോണിലും

ഇന്‍സ്റ്റന്റ് മെസേജിങ് വിഭാഗത്തിലെ ആദ്യതാരമായ ബ്ലാക്ക്‌ബെറി മെസേജിങ് സംവിധാനം ഇനിമുതല്‍ വിന്‍ഡോസ് ഫോണ്‍ 8 മുതല്‍ മുകളിലേക്കുള്ള ഫോണുകളില്‍ ലഭ്യമാകും.

വിന്‍ഡോസ് ഫോണില്‍ ബി.ബി.എം. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യുന്നതോടെ ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കാം. ലോകത്താകമാനം 850 ലക്ഷം ആളുകള്‍ ബി.ബി.എം. ഉപയോക്താക്കളാണ്. ഇന്‍സ്റ്റന്റ് മെസേജിങ് സംവിധാനമാണ് ഇന്ന് ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ ആശയവിനിമയങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത്. മറ്റ് മാധ്യമങ്ങളെ അപേക്ഷിച്ച് വ്യക്തികളുടെ കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെടാത്തത് തന്നെയാണ് ഇന്‍സ്റ്റന്റ് മെസേജിങ് സംവിധാനത്തിലേക്ക് ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നത്.

വ്യക്തികള്‍ക്ക് കൂടുതല്‍ സ്വകാര്യതയും ഇതിലാണ് ലഭിക്കുന്നത്. ലോകത്ത് ഇന്ന് ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്ന കാര്യമാണ് ഇന്‍സ്റ്റന്റ് മെസേജിങ് സംവിധാനത്തിന്റെ വളര്‍ച്ച. ഒരു വര്‍ഷത്തിനിടെയാണ് ബി.ബി.എം. ആന്‍ഡ്രോയ്ഡ് ഫോണുകളിലും ലഭ്യമാക്കിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close