ബി ബി എം വിന്‍ഡോസ് ഫോണിലേക്കും

ബ്ലാക്‌ബെറിയുടെ ഏറെ പ്രചാരമുള്ള ആപ്ലിക്കേഷനായ ബ്ലാക്‌ബെറി മെസഞ്ചര്‍ (BBM) വിന്‍ഡോസ് ഫോണിലേക്കും എത്തുന്നു. കമ്പനി സി.ഇ.ഒ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നുമുതലാണ് വിന്‍ഡോസ് ഫോണില്‍ ബി.ബി.എം ലഭ്യമാവുക എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ഫോണുകളില്‍ നേരത്തെതന്നെ ബി.ബി.എം. ലഭ്യമാക്കിയിരുന്നു. മികച്ച പ്രതികരണമാണ് ഇതിന് ഉപയോക്താക്കളില്‍ നിന്ന് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് വിന്‍ഡോസ് ഫോണിലേക്കു കൂടി ആപ്ലിക്കേഷന്‍ വ്യാപിപ്പിക്കുന്നത്. മേയ് മാസത്തിനും ജൂലൈ മാസത്തിനും ഇടയിലായി വിന്‍ഡോസിനുള്ള ബി.ബി.എം. ലോഞ്ച് ചെയ്യുമെന്ന് നേരത്തെ ബ്ലാക്‌ബെറി അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ വൈകാതെ ആപ്ലിക്കേഷന്‍ ലഭ്യമാവുമെന്ന് പ്രതീക്ഷിക്കാം. വാട്‌സ്ആപ്, വിചാറ്റ്, ലൈന്‍ തുടങ്ങിയ മെസേജിംഗ് ആപ്ലിക്കേഷനുകള്‍ക്ക് പകരംവയ്ക്കാവുന്ന ബ്ലാക്‌ബെറിയുടെ ആപ്ലിക്കേഷനാണ് ബി.ബി.എം.

Show More

Related Articles

Close
Close