ബി.സി.സി.ഐ. പ്രസിഡന്റായി ഗാവസ്‌കര്‍ തുടരേണ്ടതില്ലെന്ന് കോടതി

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബി.സി.സി.ഐ.) പ്രസിഡന്റ് പദവിയില്‍ സുനില്‍ ഗാവസ്‌കറുടെ കാലാവധി അവസാനിച്ചതായി സുപ്രീംകോടതി വ്യക്തമാക്കി. ഐ.പി.എല്‍. അഴിമതിക്കേസില്‍ കുറ്റാരോപിതനായ എന്‍. ശ്രീനിവാസനെ നീക്കി മാര്‍ച്ച് മാസത്തിലാണ് ഐ.പി.എല്ലിന്റെ ചുമതലയുള്ള ഇടക്കാല പ്രസിഡന്റായി ഗാവസ്‌കറെ കോടതി നിയമിച്ചത്. ഐ.പി.എല്‍. സീസണ്‍ അവസാനിച്ച സാഹചര്യത്തില്‍ താന്‍ ഇപ്പോഴും തത്സ്ഥാനത്ത് തുടരുന്നുവോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഗാവസ്‌കര്‍ കോടതിയെ സമീപിച്ചിരുന്നു.

ഗാവസ്‌കര്‍ക്ക് സ്ഥാനമൊഴിയാമെന്നും ഐ.പി.എല്‍. ഒഴികെയുള്ള ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി നിയമിച്ചിരുന്ന ഇടക്കാല പ്രസിഡന്റ് ശിവലാല്‍ യാദവ് തുടരണമെന്നും കോടതി വ്യക്തമാക്കി. പ്രസിഡന്റായി നിയമിക്കപ്പെട്ടശേഷം ടെലിവിഷന്‍ കമന്റേറ്ററായി പ്രവര്‍ത്തിക്കരുതെന്നും ഇടക്കാല പ്രസിഡന്റിന്റെ ചുമതല വഹിക്കുന്നതിന് ബി.സി.സി.ഐ. ഗാവസ്‌കര്‍ക്ക് പ്രതിഫലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. കോടതി ഉത്തരവ് പ്രകാരമുള്ള പ്രതിഫലം തനിക്കിതുവരെ ലഭിച്ചിട്ടില്ലെന്ന് ഗാവസ്‌കര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ ആവശ്യത്തിന്‍മേല്‍ കോടതി നടപടി പിന്നീടുണ്ടാവും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close