ബുദ്ധേട്ടന്‍ വില്ലാളി വീരനായി

villaliveeran

ദിലീപ് നായകനാകുന്ന പുതിയ ചിത്രമായ ബുദ്ധേട്ടന്റെ പേര് വില്ലാളി വീരന്‍ എന്ന് മാറ്റി. ബുദ്ധമത വിശ്വാസികളുടെ അഭ്യര്‍ഥന പരിഗണിച്ചാണ് പേരില്‍ മാറ്റം വരുത്തിയതെന്ന് സംവിധായകന്‍ സുധീഷ് ശങ്കര്‍ അറിയിച്ചു. സുധീഷിന്റെ സംവിധായകനായിട്ടുള്ള കന്നിചിത്രമാണ് വില്ലാളി വീരന്‍. ദിനേഷ് പള്ളത്തിന്റേതാണ് തിരക്കഥ. ആര്‍.ഡി രാജശേഖറാണ് ഛായാഗ്രഹണം.

പച്ചക്കറി വ്യാപാരിയുടെ കഥാപാത്രത്തെയാണ് ദിലീപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഗണേഷ് കുമാര്‍ സംവിധായകന്‍ റാഫി എന്നിവരാണ് മറ്റ് രണ്ട് പ്രധാന വേഷം ചെയ്യുന്നത്. നമിത പ്രമോദും മൈഥിലിയുമാണ് നായികമാര്‍. സുരാജ് വെഞ്ഞാറന്മൂട്, കലാഭവന്‍ ഷാജോണ്‍, കോട്ടയം നസീര്‍, സാജു കൊടിയന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി അങ്ങനെ മലയാള സിനിമയിലെ പ്രധാന ഹാസ്യതാരങ്ങളെല്ലാം ചിത്രത്തിലുണ്ട്.

വിനയപ്രസാദ്, ലാലു അലക്‌സ്, നീന കുറുപ്പ് എന്നിവരും ചിത്രത്തിലുണ്ട്. തമിഴിലെ പ്രമുഖ ബാനറായ സൂപ്പര്‍ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി ചൗധരിയാണ് വില്ലാളി വീരന്‍ നിര്‍മ്മിക്കുന്നത്. തൊടുപുഴയില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന് ആലപ്പുഴയും, മുംബൈയും ലൊക്കേഷനാണ്. ജോഷിയുടെ അവതാരത്തിന്റെ റിലീസിന് ശേഷം ദിലീപിന്റെ ഓണചിത്രമായി വില്ലാളി വീരന്‍ തിയേറ്ററിലെത്തും.

Show More

Related Articles

Close
Close