ബെല്‍ജിയം ക്വാര്‍ട്ടറില്‍

bel1

നഷ്ടപ്പെടുത്തിയ അവസരങ്ങള്‍ക്കൊടുവില്‍ ദൈവം ബെല്‍ജിയത്തെ കൈവിട്ടില്ല. അധിക സമയത്ത് പിറന്ന രണ്ട് ഗോളിന്റെ മികവില്‍ അമേരിക്കയെ മറികടന്ന് ബെല്‍ജിയം ക്വാര്‍ട്ടറിലേക്ക് മുന്നേറി. അധിക സമയത്തിന്റെ 93ാം മിനുട്ടില്‍ ഡി ബ്രൂയിനും 105ാം മിനുട്ടില്‍ റൊമേലു ലുക്കാകുവുമാണ് ബെല്‍ജിയത്തിന് ജയം സമ്മാനിച്ചത്. പകരക്കാരന്‍ ഗ്രീനിന്റെ വകയായിരുന്നു അമേരിക്കയുടെ ആശ്വാസ ഗോള്‍. ഗോള്‍ പിറക്കാതെ പോയ നിശ്ചിത സമയത്തിന് ശേഷം 93ാം മിനുട്ടില്‍ ലുക്കാകു നല്‍കിയ പാസില്‍ നിന്നാണ് ബ്രൂയിന്റെ ഗോള്‍ പിറന്നത്. തിരിച്ചു വരവിന് അമേരിക്ക ശ്രമം നടത്തുന്നതിനിടെ ബെല്‍ജിയത്തിന്റെ രണ്ടാം ഗോള്‍ കുറിച്ച് ലുകാകു ജയം ഉറപ്പിച്ചു. അടിച്ച ഗോളുകളേക്കാള്‍ മികച്ചതായിരുന്നു മത്സരത്തില്‍ നഷ്ടപ്പെടുത്തിയ അവസരങ്ങള്‍. ഇരു ടീമുകളും അവസരങ്ങള്‍ പാഴാക്കുന്നതില്‍ മത്സരിച്ചതോടെ ഗോള്‍ വലകള്‍ സുരക്ഷിതമായി. ഏതു സമയവും ഗോള്‍ വീഴാമെന്ന അവസ്ഥയായിരുന്നു മത്സരത്തിലുടനീളം. പ്രതിരോധം മറന്ന് ആക്രമണം മാത്രം കാഴ്ചവെച്ച അമേരിക്കയും ബെല്‍ജിയവും ഒന്നിനൊന്ന് മികച്ച് നിന്നു. ബെല്‍ജിയം നിരയില്‍. ഹസാഡും ഒറിഗിയും ഡി ബ്രൂയ്‌നും ഫെല്ലാനിയുമെല്ലാം അതീവ അപകടകാരികളായിരുന്നു. മറുവശത്ത് ഡെംപ്സിയും സംഘവും ഒട്ടും പിന്നിലായിരുന്നില്ല. ഓരോ ബെല്‍ജിയന്‍ ആക്രമണത്തിനും അതേ നാണയത്തില്‍ അവരും മറുപടി നല്‍കി. എന്നാല്‍ വിന്‍സെന്റ് കൊംപാനിയുടെ നേതൃത്വത്തിലുള്ള ബെല്‍ജിയന്‍ പ്രതിരോധം പൊളിക്കാനായില്ല. ഒടുവില്‍ യുവതാരം ഗ്രീനിലൂടെ അമേരിക്ക ലക്ഷ്യം കണ്ടപ്പോഴേക്കും സമയം അതിക്രമിച്ചിരുന്നു.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close