ബെല്‍ജിയം തുടങ്ങി

belgium alg
ലോകകപ്പിലെ കറുത്ത കുതിരകളാകുമെന്ന് പ്രചവിക്കപ്പെടുന്ന ബെല്‍ജിയത്തിന് വിജയത്തുടക്കം. ആഫ്രിക്കന്‍ ടീമായ അള്‍ജീരിയയെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ബെല്‍ജിയം തോല്‍പ്പിച്ചത്. കണക്കു കൂട്ടല്‍ തെറ്റിച്ച് അള്‍ജീരിയയാണ് ആദ്യ ഗോള്‍ നേടിയത്. 24ാം മിനുട്ടില്‍ പെനാല്‍റ്റി കിക്കില്‍ നിന്നും സോഫിയാന്‍ ഫെഗൗലിയാണ് ഗോള്‍ നേടിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ വീറുറ്റ പ്രകടനത്തിലൂടെ ബെല്‍ജിയം തിരിച്ചുവന്നു. 70-ാം മിനുട്ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മൊറൈന്‍ ഫെല്ലയ്‌നിയാണ് ബെല്‍ജിയത്തിന് സമനില സമ്മാനിച്ചത്. ഇടതുവിംഗില്‍ നിന്നും കെവിന്‍ ഡെ ബ്രൂണെ ഉയര്‍ത്തി നല്‍കിയ ക്രോസിന് തലവെച്ചായിരുന്നു ഗോള്‍. അതോടെ ബെല്‍ജിയത്തിന്റെ ആക്രമണത്തിന്റെ മൂര്‍ച്ച കൂടി ഹസാര്‍ഡും ഫെല്ലെയ്നിയും അള്‍ജീരിയന്‍ ഗോളിക്ക് നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചു
കൊണ്ടിരുന്നു.80-ാം മിനുട്ടില്‍ ഡ്രിന്‍ മെര്‍ടിന്റെ തകര്‍പ്പന്‍ ഷോട്ട് അള്‍ജീരിയന്‍ കീപ്പര്‍ അദി റൈസ് എംബോല്‍ഹിക്ക് അവസരം നല്‍കാതെ വലകുലുക്കി. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഗോള്‍ കീപ്പര്‍ എംബോന്‍ഹിയാണ് അള്‍ജീരിയയുടെ തോല്‍വിയുടെ ആഴം കുറച്ചത്.
Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close