ബെല്‍ജിയത്തിന്റെ “പകരക്കാര്‍”

പകരക്കാര്‍ ഒരിക്കല്‍ കൂടി ബെല്‍ജിയത്തെ തുണച്ചു. സമനിലയിലേക്ക് നീങ്ങിയ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ ഡിവോക് ഒറിഗി
നേടിയ ഏക ഗോളില്‍ ബെല്‍ജിയം റഷ്യയെ മറികടന്നു. 88ാം മിനുട്ടിലായിരുന്നു വിധി നിര്‍ണയിച്ച ഒറിഗിയുടെ ഗോള്‍. പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കുന്നതിന് ജയം ലക്ഷ്യം വെച്ചിറങ്ങിയ ബെല്‍ജിയം തുടക്കം മുതല്‍ കടന്നാക്രമിച്ചു. വിസില്‍ മുഴങ്ങി നിമിഷങ്ങള്‍ക്കകം മെര്‍ട്ടിന്‍സ് നടത്തിയ മുന്നേറ്റം കോര്‍ണര്‍ വഴങ്ങിയാണ് റഷ്യ ചെറുത്തത്. എന്നാല്‍ പതിയെ റഷ്യയും താളം വീണ്ടെടുത്തതോടെ മത്സരം കടുത്തു. അതോടെ ഇരു ടീമുകളുടെയും ഗോള്‍ മുഖം സജീവമായി. പക്ഷെ ഗോളടിപ്പിക്കാതിരിക്കുന്നതില്‍ ഇരു കൂട്ടരുടെയും പ്രതിരോധം വിജയിച്ചു. രണ്ടാം പകുതിയില്‍ റഷ്യയ്ക്കായിരുന്നു മേധാവിത്വം. എന്നാല്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞ് പ്രത്യാക്രമണങ്ങളിലൂടെ ഗോള്‍ നേടുക എന്നതായിരുന്നു ബെല്‍ജിയത്തിന്റെ തന്ത്രം. കളിയവസാനിക്കാന്‍ രണ്ട് മിനുട്ട് ശേഷിക്കെ അതില്‍ അവര്‍ വിജയം കാണുകയും ചെയ്തു. ഹസാഡ് തുടങ്ങിവെച്ച മുന്നേറ്റത്തിനൊടുവില്‍ ഒറിഗി എതിര്‍ വലകുലുക്കി  ലക്ഷ്യം പൂര്‍ത്തീകരിച്ചു. ഇതോടെ രണ്ട് മത്സരങ്ങളും ജയിച്ച് ബെല്‍ജിയം പ്രീക്വാര്‍ട്ടറിലെത്തി.
Show More
Close
Close