ബോസ്നിയ പുറത്തായി

 

ഈ ലോകകപ്പിലെ ഏക നവാഗതരായ ബോസ്നിയ ലോകകപ്പില്‍ നിന്നും പുറത്തായി. നൈജീരിയയോട് ഏകപക്ഷീയമായ ഏക ഗോളിന് തോറ്റതോടെയാണ് ബോസ്നിയക്ക് വഴി അടഞ്ഞത്. ആദ്യ മത്സരത്തില്‍ അര്‍ജന്റീനയോട് മികച്ച പോരാട്ടം നടത്തിയ ബോസ്നിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ആദ്യ പകുതിയില്‍ ഒഡെംവിഞ്ചിയാണ് നൈജീരിയക്ക് വിജയഗോള്‍ സമ്മാനിച്ചത്.

ജയത്തോടെ നൈജീരിയ പ്രീ ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കി. രണ്ട് മത്സരങ്ങളില്‍ ഒരു ജയവും സമനിലയുമായി 4 പോയിന്റാണ് ആഫ്രിക്കന്‍ കഴുകന്‍മാരുടെ സമ്പാദ്യം

Show More
Close
Close