ബ്രസീലില്‍ ചെറുവിമാനം തകര്‍ന്നുവീണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കൊല്ലപ്പെട്ടു

ബ്രസീലില്‍ ചെറുവിമാനം തകര്‍ന്നുവീണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എഡ്വാഡോ കാമ്പോസ് അടക്കം പത്ത് പേര്‍ കൊല്ലപ്പെട്ടു. സാവോപോളോയിലെ സാന്റോസില്‍ ജനവാസ കേന്ദ്രത്തിലാണ് വിമാനം തകര്‍ന്നുവീണത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണം. വിമാനം ലാന്റ് ചെയ്യുന്നതിനിടയിലാണ് അപകടമുണ്ടായത്. ഒക്ടോബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (പിഎസ്ബി) സ്ഥാനാര്‍ത്ഥിയാണ് കമ്പോസ്. റിയോ ഡി ജനീറോയില്‍ നിന്നും സാന്റോസിന് സമീപമുള്ള ഗൗരുജയിലേക്ക് പുറപ്പെട്ട വിമാനം ജനവാസ മേഖലയില്‍ തകര്‍ന്നു വീഴുകയായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close