ബ്രസീല്‍ മെക്സിക്കന്‍ തിര അതീജീവിക്കുമോ

brasil

രണ്ട് വര്‍ഷം മുമ്പ് ഒളിമ്പിക്സ് ഫൈനലില്‍ മെക്സിക്കന്‍ തിരയില്‍പ്പെട്ടതിന്റെ ഞെട്ടല്‍ ബ്രസീല്‍ ഇനിയും മറന്നിട്ടുണ്ടാവില്ല, ആദ്യ ഒളിമ്പിക്സ് സ്വര്‍ണം ലക്ഷ്യമിട്ടെത്തിയ കാനറികളെ മെക്സിക്കോ കണ്ണീരു കുടിപ്പിച്ചു. ആ തോല്‍വിയ്ക്ക് സ്വന്തം മണ്ണില്‍ കണക്ക് തീര്‍ക്കാനാണ് ബ്രസീല്‍ ഇന്ന് മെക്സിക്കോയ്ക്കെതിരെ ബൂട്ട് കെട്ടുന്നത്.അതിന് ആ ത്മ വിശ്വാസം പകരുന്നതാണ് ലോകകപ്പില്‍ മെക്സിക്കോയ്ക്കെതിരെയുള്ള അവരുടെ പ്രകടനവും. മൂന്ന് തവണ കണ്ടുമുട്ടിയതില്‍ മൂന്നിലും ജയം. നേടിയത് 11 ഗോളുകള്‍ ഒരെണ്ണം പോലും തിരിച്ചു വാങ്ങിയതുമില്ല. കോണ്‍ ഫെഡറേഷന്‍ കപ്പില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും ജയം ബ്രസീലിനൊപ്പമായിരുന്നു. ഇന്ന് കളി നടക്കുന്ന ഫോര്‍ട്ടലെയ്സ സ്റ്റേഡിയത്തിലായിരുന്നു മത്സരം എന്നതും ബ്രസീലിന് ആത്മവിശ്വാസം നല്‍കുന്നു. എന്നാല്‍ ഉദ്ഘാടന മത്സരത്തില്‍ ക്രൊയേഷ്യന്‍ പരീക്ഷണം അതിജീവിച്ചാണ് ബ്രസീല്‍ വരുന്നത്. മികച്ച മാര്‍ജിനില്‍ ജയിച്ചെങ്കിലും മത്സരത്തില്‍ ബ്രസീല്‍ താളം കണ്ടെത്തിയിരുന്നില്ല. പ്രതിരോധത്തിലെ വീഴ്ചകള്‍ പ്രകടമായിരുന്നു. മുന്‍ നിരയില്‍ നെയ്മറും ഓസ്കറും മാത്രമാണ് കോച്ചിന്റെ പ്രതീക്ഷ കാത്തത് .ബ്രസീല്‍ ജേഴ്സിയില്‍ കഴിഞ്ഞ നാല് മത്സരങ്ങളില്‍ നിന്ന് 6 ഗോളാണ് നെയ്മറിന്റെ സംഭാവന.ആദ്യ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയ നെയ്മര്‍ ഇന്നും നിരാശപ്പെടുത്തില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഫ്രെഡിന്റെ ഫോമില്ലായ്മക്കൊപ്പും ഹള്‍ക്കിന് പരിക്കേല്‍ക്കുക കൂടി ചെയ്തതോടെ മുന്‍ നിരയിലും ആശങ്കയുണ്ട്. ഹള്‍ക്കിന് പകരം ബെര്‍നാഡിനെയാകും സ്കൊളാരി രംഗത്തിറക്കുക. കണക്കുകള്‍ക്കും പ്രവചനങ്ങള്‍ക്കും അതീതമായ ടീമാണ് മെക്സിക്കോ ആദ്യ മത്സരത്തില്‍ കാമറൂണിനെതിരെ മികച്ച പ്രകടനാണ് മെക്സിക്കോ പുറത്തെടുത്തത്. മുന്നേറ്റ നിരയില്‍ സാന്റോസും പെരാള്‍ട്ടയും തകര്‍പ്പന്‍ ഫോമിലാണ്. കഴിഞ്ഞ 7 കളികളില്‍ 9 ഗോള്‍ നേടിയ പെരാള്‍ട്ടയാണ് കാമറൂണിനെതിരെ നിര്‍ണായക ഗോള്‍ നേടിയത്. ഇവര്‍ക്കൊപ്പം ഹാവിയന്‍ ഹെര്‍ണാണ്ടസ് കൂടി ചേരുമ്പോള്‍ ബ്രസീല്‍ പ്രതിരോധത്തിന് വിയര്‍പ്പൊഴുക്കേണ്ടി വരും.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close