ബ്രിട്ടനും ഇറാഖിലേക്ക് സൈന്യത്തെ അയച്ചു

അമേരിക്കയ്ക്ക് പുറമെ ഇറാഖിലേക്ക് സൈന്യത്തെ അയച്ച് ബ്രിട്ടനും. സിന്‍ജര്‍ മലനിരക്കില്‍ കുടുങ്ങിയ ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായാണ് ഇറാഖിലേക്ക് സേനയെ അയയ്ക്കുന്നതെന്ന് ബ്രിട്ടന്‍ അറിയിച്ചു. ഹെലികോപ്റ്ററുകള്‍ വഴി ഭക്ഷണവും മരുന്നും വിതരണം ചെയ്യും. ക്രിസ്ത്യന്‍, യസിദി വിഭാഗങ്ങള്‍ക്കെതിരെ സുന്നി വിമതര്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ന്യൂനപക്ഷമായ യസിദി വിഭാഗത്തില്‍പ്പെട്ട മുപ്പത്തയ്യായിരത്തോളം പേര്‍ സിറിയയിലേക്ക് രക്ഷപ്പെട്ടതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. ഇരുപതിനായിരത്തോളം ആളുകള്‍ ഇപ്പോഴും മലനിരക്കില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. അതേസമയം ന്യൂനപക്ഷങ്ങളുടെ സഹായത്തിനായി 130 സൈനിക ഉപദേഷ്ടാക്കളെ ഇറാഖിലേക്കയക്കാന്‍ അമേരിക്ക തീരുമാനിച്ചു. അതിനിടെ പുതിയ പ്രധാനമന്ത്രിയെ സംബന്ധിച്ച് പ്രസിഡന്റ് ഫൗദ് മസൂമും പ്രധാനമന്ത്രി നൂറി അല്‍ മാലിക്കിയും തമ്മിലുള്ള ഭിന്നത കടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കിടയാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് സൈന്യത്തിന് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close