ബ്ലാക്ക് ബോക്‌സിനായി ആളില്ലാ വിമാനം തിരച്ചില്‍ തുടങ്ങി

മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സുകളില്‍നിന്നുള്ള സിഗ്നലുകള്‍ നിലച്ചിരിക്കാം എന്ന ആശങ്കയ്ക്കിടെ, അധികൃതര്‍ പൈലറ്റില്ലാ വിമാനമുപയോഗിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തിനടിയില്‍ തിരിച്ചില്‍ തുടങ്ങി. അതിനിടെ, വിമാനം അഫ്ഗാനിസ്താനിലുണ്ടെന്ന് റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മാര്‍ച്ച് എട്ടിന് കാണാതായ എംഎച്ച് 370 വിമാനത്തില്‍നിന്ന് ഏപ്രില്‍ എട്ടിനുശേഷം പുതിയ സിഗ്നലുകളൊന്നും ലഭിച്ചിട്ടില്ല. ഇതേത്തുടര്‍ന്ന് തിരച്ചില്‍ മേഖല ചുരുക്കാന്‍ തിരച്ചിലിന് നേതൃത്വം നല്‍കുന്ന ജോയന്റ് ഏജന്‍സി കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ തീരുമാനിച്ചു. ഓസ്‌ട്രേലിയന്‍ നഗരമായ പെര്‍ത്തിന് ഏതാണ്ട് 2,200 കി.മീ. വടക്കു പടിഞ്ഞാറായി തിരച്ചില്‍ നടത്താനാണ് തീരുമാനം.

സ്വന്തമായി വികസിപ്പിച്ച ആഴക്കടല്‍ മുങ്ങിക്കപ്പല്‍ വിമാനാവശിഷ്ടം കണ്ടെത്താനായി ഉപയോഗിക്കാന്‍ ചൈന പദ്ധതിയിടുന്നുണ്ട്.

അതിനിടെ വിമാനം പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് അഫ്ഗാനിസ്താനിലുണ്ടെന്ന് അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സിയായ ‘ഖാമ പ്രസ്’ റിപ്പോര്‍ട്ട് ചെയ്തത്. അജ്ഞാതരായ ഭീകരരാണ് വിമാനം തട്ടിയെടുത്തതെന്നും ചൈനയുമായോ യു.എസ്സുമായോ വിലപേശലാണ് ഇവരുടെ പദ്ധതിയെന്നും റിപ്പോര്‍ട്ട് പറയുന്നു. ഹിച്ച് എന്നയാളാണ് വിമാനം അഫ്ഗാനിസ്താനില്‍ എത്തിക്കാന്‍ പൈലറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

ഒരു ചിറകൊടിഞ്ഞ വിമാനം പാകിസ്താനോട് ചേര്‍ന്ന മലനിരകളിലെ റോഡിലാണുള്ളത് എന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, ഈ വാര്‍ത്തയ്ക്ക് അഫ്ഗാനിസ്താന്റെയോ റഷ്യയുടെയോ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close