ബ്ലാക്ക് മെയില്‍ കേസ്: ശരത്ചന്ദ്രപ്രസാദിനെതിരെ അന്വേഷണം

കൊച്ചി ബ്ലാക്ക് മെയില്‍ കേസില്‍ കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദിനെതിരെയും അന്വേഷണം. ശരത്ചന്ദ്രപ്രസാദിന് കേസിലെ പ്രതിയായ ജയചന്ദ്രനുമായി നേരിട്ടു ബന്ധമുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

ജയചന്ദ്രന്‍ എംഎല്‍എ ക്വാര്‍ട്ടേഴ്‌സിലെ ശരത്ചന്ദ്രപ്രസാദിന്റെ മുറിയില്‍ ഒളിച്ചുതാമസിച്ചിരുന്നു എന്ന വാര്‍ത്ത വിവാദമായിരുന്നു. ജയചന്ദ്രനെ തനിക്ക് അറിയില്ലെന്നും മുറിയുടെ താക്കോല്‍ സുനില്‍ കൊട്ടാരക്കര എന്നയാള്‍ക്കാണ് നല്‍കിയിരുന്നുമാണ് ശരത്ചന്ദ്രപ്രസാദിന്റെ മൊഴി.

എന്നാല്‍ ജയചന്ദ്രനെ മുറിയില്‍ പാര്‍പ്പിച്ചത് ശരത്ചന്ദ്രപ്രസാദാണെന്ന് സുനിലിന്റെ അച്ഛന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഇക്കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. ആലപ്പുഴ പറവൂര്‍ സ്വദേശിയായ ജയചന്ദ്രന്‍ പാറശ്ശാലയില്‍ നിന്നാണ് പോലീസ് പിടിയിലായത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വലയിലായത്.

ഇയാള്‍ ആഴ്ചകളോളം എം.എല്‍.എ. ഹോസ്റ്റലില്‍ താമസിച്ചുവെന്നും തെളിഞ്ഞിട്ടുണ്ട്. നോര്‍ത്ത് ബ്ലോക്കിലെ നാല്‍പത്തിയേഴാം നമ്പര്‍ മുറിയിലാണ് ജയചന്ദ്രന്‍ താമസിച്ചിരുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close