ബ്ലാക്‌മെയിലിങ് പെണ്‍വാണിഭക്കേസിലെ പ്രതി ഒളിച്ചുതാമസിച്ചത് എം.എല്‍.എ ഹോസ്റ്റലില്‍

കൊച്ചി ബ്ലാക്‌മെയിലിങ് പെണ്‍വാണിഭക്കേസിലെ പ്രതി ഒളിച്ചുതാമസിച്ചത് എം.എല്‍.എ ഹോസ്റ്റലില്‍. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ചേര്‍ത്തല സ്വദേശി ജയചന്ദ്രന്‍, എം.എല്‍.എ ഹോസ്റ്റല്‍ ഒളിത്താവളമാക്കിയത് കണ്ടെത്തിയത്. മുന്‍ എം.എല്‍.എ ടി.ശരത്ചന്ദ്രപ്രസാദിന്റെ പേരിലെടുത്ത മുറിയിലായിരുന്നു പ്രതിയുടെ ഒളിവുജീവിതം. സുനില്‍കൊടട്ടാരക്കരയെന്നയാളുടെ പേരിലായിരുന്നു മുറിയെടുത്തിരുന്നത്. സുനില്‍കൊട്ടാരക്കരയെത്തുമ്പോള്‍ താക്കോല്‍ കൈമാറണമെന്നും ഹോസ്റ്റല്‍ ജീവനക്കാര്‍ക്ക് നിര്‍ദേശമുണ്ടായിരുന്നു. സുനില്‍കൊട്ടാരക്കരയെത്തി താക്കോല്‍ കൈപ്പറ്റിയശേഷമാണ് ജയചന്ദ്രന്‍ ഇവിടെ താമസിക്കാനെത്തിയത്.

ബുധനാഴ്ച രാത്രിയിലായിരുന്നു ഓപ്പറേഷന്‍ എം.എല്‍.എ ഹോസ്റ്റല്‍. അതും നിയമസഭയുടെ പ്രത്യേക അനുമതിയോടു കൂടി. അതീവരഹസ്യമായെത്തിയ പ്രത്യേകഅന്വേഷണസംഘം സംശയമുളള മുറികള്‍ ഓരോന്നും അരിച്ചുപെറുക്കി പരിശോധിച്ചു. വിവരം ചോരാതിരിക്കാന്‍ ലോക്കല്‍ പൊലീസിനെയും അറിയിച്ചില്ല. ഇതിനിടെ റെയിഡ് വിവരം മണത്തറിഞ്ഞ പ്രതി ജയചന്ദ്രന്‍ കാറുമെടുത്ത് ഹോസ്റ്റലിനു പുറത്തേയ്ക്ക് കുതിച്ചു. പിന്തുടര്‍ന്ന പൊലീസ് സംഘം പ്രതിയെ എം.എല്‍.എ ഹോസ്റ്റലിനു സമീപത്തുനിന്നുതന്നെ വിദഗ്ധമായി പിടികൂടി.

കൊച്ചി ബ്ലാക്‌മെയിലിങ് പെണ്‍വാണിഭസംഘത്തിന് രാഷ്ട്രീയനേതാക്കളെയും ഉന്നതരെയും പരിചയപ്പെടുത്തുന്നതില്‍ നിര്‍ണായകകണ്ണിയായ ജയചന്ദ്രനെ ആഴ്ചകളായി പൊലീസ് തിരയുകയായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി എം.എല്‍.എ ഹോസ്റ്റലിന്റെ ടവര്‍ പരിധിക്കുളളിലുണ്ടെന്ന് കണ്ടെത്തി. മുന്‍ എം.എല്‍.എ ടി.ശരത്ചന്ദ്രപ്രസാദിന്റെ പേരിലെടുത്ത നോര്‍ത്ത് ബ്ലോക്കിലെ നാല്‍പത്തിയേഴാം നമ്പര്‍ മുറിയിലായിരുന്നു പ്രതിയുടെ ഒളിവുജീവിതം.

ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ടി. ശരത്ചന്ദ്രപ്രസാദ് പറഞ്ഞു. സുനില്‍ കൊട്ടാരക്കരയ്ക്ക് മുറിയെടുത്തു നല്‍കിയെന്നും അദ്ദേഹം സമ്മതിച്ചു. ഇവന്റ്മാനേജ്‌മെന്റ് മാനേജര്‍ എന്ന നിലയില്‍ ജയചന്ദ്രനെ തനിക്കറിയാമെന്ന് ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close