ബ്ലാക്‌മെയില്‍ കേസ്: ബിന്ധ്യയും റുക്‌സാനയും ഒളിവില്‍

കൊച്ചി ബ്ലാക്‌മെയില്‍ കേസിലെ പ്രതികളായ ബിന്ധ്യ തോമസും റുക്‌സാനയും ഒളിവില്‍ പോയതായി സൂചന. ഇവര്‍ക്കുവേണ്ടി പോലീസ് വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.

അതിനിടെ ഹൈക്കോടതിയില്‍ ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനും ശ്രമംതുടങ്ങിയിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയതോടെയാണ് അറസ്റ്റിനുള്ള സാധ്യതതെളിഞ്ഞത്.

ബ്ലാക്‌മെയില്‍ സംഘത്തിന്റെ ഭീഷണിമൂലമാണ് വെഞ്ഞാറമൂട് സ്വദേശി ആത്മഹത്യചെയ്തതെന്ന് കേസിലെ സാക്ഷിയായ വില്‍സണ്‍ പെരേര ഇന്നലെ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയത്.

പണം നല്‍കിയില്ലെങ്കില്‍ കിടപ്പറ ദൃശ്യങ്ങള്‍ ഭാര്യയെകാണിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തുടര്‍ന്നാണ് രവീന്ദ്രന്‍ ആത്മഹത്യചെയ്തതെന്നുമാണ് വിത്സണ്‍ നല്‍കിയ മൊഴി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close