ബ്ലാക് മെയില്‍ കേസ്: നഗ്നചിത്രങ്ങള്‍ കണ്ടെടുത്തു

കൊച്ചി ബ്‌ളാക്ക് മെയിലിങ് പെണ്‍വാണിഭ കേസില്‍ നഗ്നചിത്രങ്ങള്‍ കണ്ടെടുത്തു. മുഖ്യപ്രതി വി.ജയചന്ദ്രനെില്‍ നിന്നു പിടിച്ചെടുത്ത പെന്‍ഡ്രൈവില്‍ നിന്നാണു നഗ്നചിത്രങ്ങള്‍ കണ്ടെത്തിയത്.

ജയചന്ദ്രനില്‍ നിന്നു പിടിച്ചെടുത്ത ലാപ്‌ടോപ് കൂട്ടുപ്രതി ബിന്ധ്യ തോമസിന്റേതാണെന്നു സംശയിക്കുന്നു. ലാപ്‌ടോപ് സൂക്ഷിച്ച ജയചന്ദ്രന്റെ സുഹൃത്ത് മൂര്‍ത്തിയെ പൊലീസ് ചോദ്യം ചെയ്തു. മൂര്‍ത്തിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് ലാപ്‌ടോപ് ലഭിച്ചത്. ഇന്നലെ ബിന്ധ്യയുടെ വീട്ടില്‍ തെളിവെടുക്കുമ്പോള്‍ ഇക്കാര്യം പൊലീസ് ജയചന്ദ്രനോട് ചോദിച്ചിരുന്നു.

അനാശാസ്യ രംഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ബ്ലാക്‌മെയ്ല്‍ ചെയ്യാന്‍ ബിന്ധ്യാ തോമസും സംഘവും തയാറാക്കിയത് 21 അശ്ലീല സിഡികളാണ്. തട്ടിപ്പിന് ഇരകളായ പുരുഷന്മാര്‍ റുക്‌സാന ബി. ദാസ്, ബിന്ധ്യ എന്നിവര്‍ക്കൊപ്പം കിടപ്പറ പങ്കിടുന്ന രംഗങ്ങളാണ് സിഡികളിലുള്ളത്.

ഇത്തരം സിഡികളില്ലെന്ന ബിന്ധ്യയുടെയും റുക്‌സാനയുടെയും നിലപാടാണു ഇവരുടെ കൂട്ടുപ്രതി ജയചന്ദ്രന്റെ അറസ്‌റ്റോടെ പൊളിഞ്ഞത്. തട്ടിപ്പില്‍ അകപ്പെട്ടു തിരുവനന്തപുരം സ്വദേശി ആത്മഹത്യ ചെയ്ത കേസില്‍, വീണ്ടും അറസ്റ്റിലാവാന്‍ സാധ്യത തെളിഞ്ഞതോടെ ബിന്ധ്യയും റുക്‌സാനയും കൊച്ചിയില്‍ നിന്നു മുങ്ങി.

തട്ടിപ്പിന്റെ ഗൂഢാലോചന നടത്തിയത് റുക്‌സാനയുടെ ചിലവന്നൂരിലെ ഫðാറ്റിലായതിനാല്‍ ജയചന്ദ്രനെ ഇന്നലെ ഇവിടെ തെളിവെടുപ്പിനായി കൊണ്ടുവന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ജയചന്ദ്രന്‍ ഈ ഫðാറ്റില്‍ താമസിച്ചതായി കണ്ടെത്തി. ബിന്ധ്യയുടെ ഫðാറ്റ്, മറ്റൊരു പ്രതി സനിലന്റെ വടുതലയിലെ വീട്, ഓഫിസ് എന്നിവിടങ്ങളിലും തെളിവെടുപ്പു നടത്തി.

ഇരകളെ ബ്ലാക്ക്‌മെയ്ല്‍ ചെയ്തു പണം തട്ടാന്‍ ഇവര്‍ തയാറാക്കിയ ഭൂരിഭാഗം സിഡികളും പൊലീസിനു കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളിലുള്ള പലരും പരാതി നല്‍കാന്‍ തയാറായാല്‍ ഓരോന്നും വെവ്വേറെ കേസുകളായി റജിസ്റ്റര്‍ ചെയ്യാനാണു പദ്ധതി.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close