ഭയ്യാ ഭയ്യാ

bhayya bhayya

കുഞ്ചാക്കോ ബോബന്‍- ബിജു മേനോന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഭയ്യാ ഭയ്യാ. ബെന്നി പി.നായരമ്പലം തിരക്കഥയെഴുതുന്ന ചിത്രം ജോണി ആന്റണി ആണ് സംവിധാനം ചെയ്യുന്നത്. നോബല്‍- ആന്‍ഡ്രെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലൈസാമ്മ പോടൂര്‍ നിര്‍മ്മിക്കുന്നു. നാട്ടിലെ പണിസ്ഥലങ്ങളിലേക്ക് ബംഗാളില്‍ നിന്നും തൊഴിലാളികളെ എത്തിക്കുന്നവരാണ് ബാബുവും, ബാബു റാമും.  പ്രത്യേകസാഹചര്യത്തില്‍ ബംഗാളിലേയ്ക്ക് ഇവര്‍ നടത്തുന്ന യാത്രയും ഇടയില്‍ നേരിടേണ്ടി വരുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ഭയ്യാ ഭയ്യാ പറയുന്നത്.കോട്ടയം, കല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന ഭയ്യാ ഭയ്യായില്‍ ഇഷ തല്‍വാറും വിനുദ ലാലുമാണ് നായികമാര്‍. ബാബു, ബാബു റാം എന്നിവരായി കുഞ്ചാക്കോ ബോബനും ബിജു മേനോനും എത്തുമ്പോള്‍ ഇന്നസെന്റ് കോണ്‍ട്രാക്ടര്‍ ചാക്കോയെ അവതരിപ്പിക്കുന്നു. സലിം കുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, വിജയരാഘവന്‍, ഷമ്മി തിലകന്‍, സുധീര്‍ കരമന, തെസ്‌നിഖാന്‍, അംബികാ മോഹന്‍, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, സന്തോഷ് വര്‍മ്മ, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം പകരുന്നു. ഛായാഗ്രഹണം: വിനോദ് ഇല്ലമ്പള്ളി. എഡിറ്റിങ്: രഞ്ജന്‍ എബ്രഹാം. പ്രൊഡ.കണ്‍ട്രോനള്‍്ര: ഡിക്‌സണ്‍ പൊടുത്താസ്. പി.ആര്‍.ഒ.: വാഴൂര്‍ ജോസ്.

Show More

Related Articles

Close
Close