ഭരണാധികാരികള്‍ ധനത്തിന്റെ തീവ്രവാദികളാകുന്നു

ഭരണാധികാരികള്‍ ധനത്തിന്റെ തീവ്രവാദികളായി മാറുന്നത് രാജ്യം നേരിടുന്ന വലിയ വിപത്താണെന്ന് പ്ലാച്ചിമട സമരനേതാവ് വിളയോടി വേണുഗോപാല്‍. ആറന്മുള വിമാനത്താവളവിരുദ്ധ സത്യാഗ്രഹത്തിന്റെ 78-ാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യം നേരിടുന്നത് വികസനമല്ല,വികസന വിപത്താണ്. ഇതിന് ഭരണനേതൃത്വത്തിന്റെ ശക്തമായ ഒത്താശകളാണ്. ഇവര്‍ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുകയാണ്.

നാടിന്റെ സമ്പത്തുമുഴുവന്‍ ബഹുരാഷ്ട്രകുത്തകകള്‍ തങ്ങളുടെ മൂലധനമാക്കി മാറ്റുകയാണ്. ഇതിന്റെ ഉദാഹരണമാണ് ആറന്മുള വിമാനത്താവളം. പ്രകൃതിയെയും സംസ്‌കാരത്തെയും കൊള്ളയടിക്കാനുള്ള ശ്രമങ്ങളെ ജനമുന്നേറ്റത്തിലൂടെ പരാജയപ്പെടുത്തുമെന്ന് വിളയോടി പറഞ്ഞു.
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുലേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ആറന്മുള ഭാരതത്തിന് പുതിയ സമരപാതകള്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. സാക്ഷരതാമിഷന്‍ മുന്‍ ഡയറക്ടര്‍ ഡോ.എന്‍.ജയദേവന്‍ മുഖ്യപ്രഭാഷണം നടത്തി.

അഡ്വ.ആര്‍.ശരത്ചന്ദ്രകുമാര്‍, പി.പ്രസാദ്, കെ.എം.ഗോപി, തോമസ് ഏബ്രഹാം, അഡ്വ.എം.മോഹന്‍ദാസ്, പ്രൊഫ.ശിവപ്രസാദ്, മുട്ടാര്‍ രാജ്, ഉത്തമന്‍ കുറുന്താള്‍, പി.ഇന്ദുചൂഡന്‍ എന്നിവര്‍ പ്രസംഗിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close