ഭവാനി സിങ്ങിന്റെ നിയമനം നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി.

jayalalithaa - AFP_0_0_0_0_0_0_0_0_0_0_0_0_0_0

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കുവേണ്ടി കര്‍ണാടക ഹൈക്കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഭവാനി സിങ് ഹാജരാകുന്നതിനെതിരെ സുപ്രീം കോടതി. ഭവാനി സിങ്ങിന്റെ നിയമനം നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് വിധിച്ചു. കേസില്‍ കര്‍ണാടക ഹൈക്കോടതി വിധി പറയുന്നതിന് ഏര്‍പ്പെടുത്തിയ സ്‌റ്റേ സുപ്രീം കോടതി നീക്കുകയും ചെയ്തു. തടവുശിക്ഷ വിധിച്ച കോടതിവിധിക്കെതിരെ ജയലളിത നല്‍കിയ ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കേണ്ടതില്ലെന്നും ബഞ്ച് വിധിച്ചു.

കഴിഞ്ഞ വര്‍ഷം സപ്തംബര്‍ പതിനേഴിന് വിചാരണകോടതി തടവുശിക്ഷ വിധിച്ച ജയലളിതയ്ക്ക് ഒക്‌ടോബര്‍ പതിനേഴിനാണ് സുപ്രീം കോടതി സോപാധിക ജാമ്യം അനുവദിച്ചത്. കര്‍ണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഒക്‌ടോബര്‍ ഒന്‍പതിന് സുപ്രീം കോടതിയെ സമീപിച്ചത്.

ഭവാനി സിങ്ങിന്റെ നിയമനത്തിനെതിരെ ഡി.എം.കെ. നേതാവ് കെ. അമ്പഴകനാണ് ഹര്‍ജി നല്‍കിയത്. ബഞ്ചിലെ അംഗമായ ജസ്റ്റിസ് മദന്‍ ബി ലോക്കുര്‍ ഭവാനി സിങ്ങിന്റെ നിയമനത്തിനെതിരെ വിധിയെഴുതിയപ്പോള്‍ ജസ്റ്റിസ് ആര്‍. ഭാനുമതി ഭാവനിസിങ്ങിന്റെ നിയമനത്തെ അനുകൂലിച്ചു. കേസില്‍ വിധി പുറപ്പെടുവിക്കുന്നതില്‍ ഉണ്ടായ കാലതാമസം നിര്‍ഭാഗ്യകരമാണെന്ന് ജസ്റ്റിസ് ലോക്കുര്‍ പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ ഈ ജാമ്യം നാലു മാസത്തേയ്ക്ക് കൂടി നീട്ടിയ സുപ്രീം കോടതി വിഷയത്തില്‍ തീരുമാനമെടുക്കാന്‍ പ്രത്യേക ബഞ്ച് രൂപവത്കരിക്കണമെന്ന് കര്‍ണാടക ഹൈക്കോടതിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close