ഭാരതത്തിന്റെ ഭരണമാറ്റം വിമാനത്താവള സമരത്തിന് അനുകൂലം-അഡ്വ. കെ.ഹരിദാസ്‌

aranmula97

ആറന്മുള: വിമാനത്താവള പദ്ധതിക്ക് നല്‍കിയ അനുമതികള്‍ റദ്ദാക്കുമെന്ന് സംസ്ഥാന ബി.ജെ.പി. നേതൃത്വത്തില്‍നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് എന്‍.എസ്.എസ്. പത്തനംതിട്ട താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ്. വിമാനത്താവള വിരുദ്ധ സത്യാഗ്രഹത്തിന്റെ 97-ാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതത്തിലെ ഭരണമാറ്റം ആറന്മുളയുടെ പൈതൃകം നിലനിര്‍ത്താന്‍ സഹായകരമായി. അധികാരത്തിലെത്തിയാല്‍ വിമാനത്താവളാനുമതി റദ്ദുചെയ്യുമെന്നും ഇതിനു പിന്നിലെ ഗൂഢാലോചനകള്‍ പുറത്തു കൊണ്ടുവരുമെന്നും ബി.ജെ.പി. പ്രകടനപത്രികയില്‍ പറഞ്ഞിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടുകളില്‍ എം.പി.മാരുെടയും എം.എല്‍.എ.മാരുെടയും പങ്ക് അന്വേഷിക്കണം. നരേന്ദ്രമോദിയെക്കൊണ്ട് വിമാനത്താവളത്തിന് തറക്കല്ലിടീക്കുമെന്നു പറഞ്ഞ ശിവദാസന്‍ നായര്‍ എം.എല്‍.എ.യുടെ മനോനില കോണ്‍ഗ്രസ് പരിശോധിക്കണമെന്നും ഹരിദാസ് ആവശ്യപ്പെട്ടു.
എസ്.യു.സി.ഐ. ജില്ലാ സെക്രട്ടറി എസ്. രാജീവ് അധ്യക്ഷത വഹിച്ചു. കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. എം.എന്‍. ബാലകൃഷ്ണന്‍നായര്‍, ടി.എന്‍. വാസുദേവന്‍നായര്‍, എ. പദ്മകുമാര്‍, ശരത്ചന്ദ്രകുമാര്‍, പി. സഹദേവന്‍, ആര്‍. ജയരാജ്, എസ്. സജീന്ദ്രന്‍, അനില്‍കുമാര്‍, സോളിമോന്‍, കെ.ഐ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. മല്ലപ്പുഴശ്ശേരി എന്‍.എസ്.എസ്. കരയോഗാംഗങ്ങള്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close