ഭാരതീയ സംസ്‌കാരം കാവ്യപാരമ്പര്യത്താല്‍ അനുഗൃഹീതം- ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍

ചെങ്ങന്നൂര്‍: ഭാരതീയ സംസ്!കാരം കാവ്യപാരമ്പര്യത്താല്‍ അനുഗൃഹീതമാണെന്ന് കാലടി സംസ്‌കൃത സര്‍വ്വകലാശാല മലയാളവിഭാഗം മുന്‍ മേധാവിയും പ്രഭാഷകനുമായ ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍ പറഞ്ഞു. വേദപണ്ഡിതന്‍ നരേന്ദ്രഭൂഷന്റെ 77-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്ങന്നൂര്‍ ദയാനന്ദ ഭവനില്‍ നടന്നുവരുന്ന പ്രഭാഷണ പരമ്പരയില്‍ ‘കാവ്യകല-കിഴക്കും പടിഞ്ഞാറും’ എന്ന വിഷയത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വേദേതിഹാസങ്ങളും മഹാകാവ്യങ്ങളുമെല്ലാം നമ്മുടെ സംസ്!കാരത്തെ സന്പുഷ്ടമാക്കുന്നു. ഭാരതീയ ജീവിതം, ദര്‍ശനങ്ങള്‍, കലകള്‍, ശാസ്ത്രങ്ങള്‍ എന്നിവ രൂപപ്പെടുത്തിയതില്‍ വേദങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്.
മഹത്തായ കാവ്യപാരമ്പര്യത്തിന്റെ മറ്റൊരു ഉടമയാണ് പ്രാചീന ഗ്രീസ്. ആറാം നൂറ്റാണ്ടില്‍ രചിച്ച ഇലിയഡ്, ഒഡീസി മുതലായ കൃതികളും ബി.സി. നാലും അഞ്ചും നൂറ്റാണ്ടുകളിലുണ്ടായ നാടകങ്ങളും ഇക്കൂട്ടത്തില്‍പ്പെടും.
പ്രശസ്തമായ ഈ രണ്ട് പാരമ്പര്യങ്ങള്‍ക്കും തനതായ മഹത്ത്വമുണ്ട്. പാശ്ചാത്യവും പൗരസ്ത്യവുമായ കാവ്യപാരമ്പര്യങ്ങള്‍ തിരിച്ചറിയാന്‍ പഠനം ആവശ്യമാണെന്നും കൃഷ്ണന്‍നായര്‍ പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close