ഭീകരതയ്‌ക്കെതിരെ പോരാടാന്‍ ഭാരതവും അഫ്ഗാനിസ്ഥാനും തമ്മില്‍ ധാരണ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും നടത്തിയ കൂടിക്കാഴ്ചയില്‍ ഭീകരതയ്‌ക്കെതിരെ പോരാടാന്‍ ഭാരതവും അഫ്ഗാനിസ്ഥാനും തമ്മില്‍ ധാരണ.

അടിസ്ഥാന സൗകര്യം, ആരോഗ്യം, കൃഷി, ഊര്‍ജം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളില്‍ അഫ്ഗാന് സഹായം നല്‍കുന്നതിനും ഭാരതം സന്നദ്ധത അറിയിച്ചു.

ഇരുരാജ്യങ്ങള്‍ക്കുമെതിരെയുള്ള ഭീകരപ്രവര്‍ത്തനങ്ങളെ ഒന്നിച്ചുനേരിടുമെന്ന് ഭാരത, അഫ്ഗാന്‍ സംയുക്തപ്രസ്താവനയില്‍ പറയുന്നു.

ഭീകരര്‍ക്ക് സംരക്ഷണം നല്‍കുകയും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവര്‍ അതവസാനിപ്പിക്കണമെന്നും ഇരുനേതാക്കളും ആവശ്യപ്പെട്ടു.

 

Show More

Related Articles

Close
Close